കുരിശിന്റെ വഴിയിലെ വേദന നിറഞ്ഞ മറ്റൊരു അവസ്ഥ; ഈശോ മൂന്നാമതും വീഴുന്നു. ഇത്തവണ വീഴ്ച ഒരല്പം വേദന കൂടുതൽ ആണ്; കാരണം ഈശോ ഒരുപാടു ക്ഷീണിതൻ ആണ്. ശരീരമാകെ മുറിവുകൾ… രക്തം വാർന്നൊഴുകിയ ആ തിരുശരീരം ഒരുപാടു ബലഹീനമാണ്…
ഇന്നിന്റെ ഈ കാലത്തിൽ ആർക്കാണ് ഇങ്ങനെ ഒരു ത്യാഗം ചെയുവാൻ കഴിയുക?.. ആർക്കാണ് സ്വന്തം ശരീരത്തിൽ മുറിവുകൾ ഏറ്റെടുക്കാൻ കഴിയുക..? ആരും ഉണ്ടാവില്ല എന്നതാണ് വാസ്തവം. എന്നാൽ ഈശോ ഈ കുരിശും ഏറ്റെടുത്തിട്ടു പറയുവാ… സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന്… അതിനർത്ഥം നാമൊക്കെ ഈശോയുടെ സ്നേഹിതരുടെ ഗണത്തിൽ ഉണ്ട് എന്നതാണ്.
നമുക്കും ഈശോയുടെ സഹനങ്ങളോട് നമ്മുടെ ജീവിതവും ചേർത്തുവയ്ക്കാം. ക്രിസ്തുവിന് പരിഹരിക്കാൻ കഴിയാത്ത ഒരു വേദനകളും നമ്മുടെ ജീവിതത്തിൽ ഇല്ല. ആ കുരിശിനോട് ചേർന്ന് നിന്നുകൊണ്ട് നമ്മുടെ ജീവിതങ്ങളും ബലിജീവിതങ്ങൾ ആക്കി മാറ്റം. 🥰✝❤🔥



Leave a comment