ഇതാ മരണത്തിനു വിധിക്കപ്പെട്ട കുഞ്ഞാടിനെപോലെ ക്രിസ്തുവും കാൽവരിയിൽ എത്തിയിരിക്കുന്നു… തന്റെ മരണക്കളത്തിലേക്ക്… ക്രൂരതയുടെ മറ്റൊരു ഭാവം ആയി യൂദന്മാർ അവിടുത്തെ തിരുവസ്ത്രം ഉരിഞ്ഞെടുക്കുന്നു… മുറിവുകളിലെ വേദന വീണ്ടും വീണ്ടും വർധിപ്പിക്കാൻ ഇത് കാരണം ആയി… രക്തത്തിൽ ഒട്ടിയ വസ്ത്രം ഒരു ദയയും ഇല്ലാതെ അവർ എടുത്തു… ഒരു കൊടും കുറ്റവാളി എന്നപോലെ അവരിതാ ഈശോയോട് പെരുമാറുന്നു… സ്നേഹമായി ഈ ഭൂമിയിലേക്ക് വന്ന തമ്പുരാനെ കാൽവരിയിൽ ഏറ്റവും നീചമായ രീതിയിൽ വധിച്ചു എന്നതാണ് മാനവകുലം ചെയ്ത തെറ്റ്…
ഈശോയെ, ജീവിത യാത്രയിൽ ഇഷ്ടമില്ല എങ്കിലും കാൽവരി കയറേണ്ട അവസരങ്ങൾ ഉണ്ടാകാറുണ്ട്… എങ്കിലും കർത്താവെ നിന്നേപോലെ സഹിക്കാൻ ഞങ്ങളുടെ ഹൃദയത്തെയും ഒരുക്കേണമേ… 🥰✝
Advertisements

Advertisements


Leave a comment