ഈശോയുടെ ബലിയുടെ നിമിഷങ്ങൾ ഇതാ ആഗതമായിരിക്കുന്നു… മുറിയപ്പെടാൻ ഉള്ള കുഞ്ഞാടിനെപോലെ നിസ്സഹായനായി അവിടുന്നിതാ കാൽവരിയുടെ മുകളിൽ നിൽക്കുന്നു… ക്ഷീണിതൻ ആയി ദേഹമാകെ മുറിവുകളും.. തലയിൽ മുൾകിരീടവുമായി അവിടുന്നിതാ തന്റെ ജീവിത ബലിക്കായി ഒരുങ്ങുന്നു… എങ്ങും ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം… തനിച്ചാക്കപ്പെട്ടവന്റെ എല്ലാ വേദനയും പേറികൊണ്ട് അവിടുന്ന് സ്വയം ശൂന്യമാകാൻ പോകുന്നു…
ക്രൂരതയുടെ മറ്റൊരു മുഖഭാവം നമുക്കു കാണുവാൻ കഴിയുന്നത് ഈശോയുടെ കാലുകളിലും കൈകളിലും യൂദന്മാർ ആണികൾ അടിച്ചു കയറ്റുന്ന രംഗമാണ്… എങ്ങനെ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ഉന്മൂലനം ചെയ്യാമോ അത്രമേൽ ക്രൂരമായി ആണവർ ഈശോയെ വേദനിപ്പിക്കുന്നത്… “അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി”എന്ന് ഏശയ്യ പ്രവാചകൻ കൃത്യമായി തന്നെ പ്രവചിച്ചു…
എന്റെ ഈശോയേ, സഹനങ്ങളുടെ കാൽവരിയിൽ നിന്റെ കുരിശിന്റെ മറുഭാഗത്തായി നീ നൽകിയ ഇടത്തിൽ, ഈ ലോകത്തിനു മരിക്കാൻ… നിനക്കായി മാത്രം ജീവിക്കാൻ ഉള്ള കൃപ നീ ഏകേണമേ. 🥰✝



Leave a comment