ഓരോ കാൽവരി യാത്രയും ഓർമിപ്പിക്കുന്ന ഒന്നുണ്ട് നിനക്കായി ക്രിസ്തു തന്റെ ജീവൻ കൊടുത്തതിന്റെ ഓർമ്മയാണ്. നീ പാപിയായിരിക്കെ നിനക്കായി അവൻ സ്വയം ഇല്ലാതെ ആയി…
വേദനയും അപമാനവും സഹനങ്ങളും നിറഞ്ഞ ഒരു വെള്ളിയാഴ്ച… “പിതാവേ ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ.” എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവസാന നിമിഷം പോലും ക്ഷമയുടെ മാതൃകയായി അവിടുന്ന് സ്വയം യാഗമായി മാറി… പിതാവേ അങ്ങേ കരങ്ങളിൽ എന്റെ ജീവിതം സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ ഭൂമിയിലെ നിയോഗം പൂർത്തിയാക്കിയ ക്രിസ്തു… കുരിശിലെ വേദനയിൽ കൈകളിലും കാലുകളിലും അവർ അടിച്ചേല്പിച്ച അണികളുടെ വേദന – ഒരു മനുഷ്യനും താങ്ങാൻ കഴിയുന്നതിലും വലിയ വേദന… വിശപ്പും ദാഹവും എല്ലാം അവിടുത്തെ ശരീരത്തെ കാർന്നു തിന്നിരിക്കണം…. അതാണല്ലോ ഈശോ പറഞ്ഞത് “എനിക്ക് ദാഹിക്കുന്നു” എന്ന്…
നമുക്കായി സ്വയം ഇല്ലാതായ ഈശോ… അവിടുത്തെ സഹനങ്ങളുടെ ആഴമാണ് നമ്മുടെയൊക്കെ ഇന്നത്തെ ഈ ജീവിതത്തിനു അടിസ്ഥാനം…
ക്രിസ്തുവിന്റെ കുരിശിൽ ഒരിടം നമുക്കും കണ്ടെത്താം… അവിടെ മാത്രം നൽകാൻ കഴിയുന്ന ചില ആശ്വാസം ഉണ്ട്; ഈ ലോകത്തിൽ മറ്റാർക്കും നൽകാൻ കഴിയാത്ത ഒരു വലിയ ആനന്ദം ഉണ്ട്… ഇടക്കൊക്കെ ആ ക്രൂശിതനെ ധ്യാനിക്കാം… മുറിവേറ്റ ഈശോ നമുക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതരും.. 🥰✝



Leave a comment