ഓരോ വേർപാടും നൽകുന്ന വേദന എന്നത് നമുക്കൊക്കെ സങ്കല്പിക്കാൻ കഴിയുന്നതിലും വലുതാണ്… ഇതാ കാൽവരിയുടെ നെറുകയിൽ ഒരമ്മ തന്റെ മകന്റെ ജീവനറ്റ ശരീരവുമായി കുരിശിന്റെ താഴെ… അവളുടെ ഹൃദയത്തിലെ വേദന മറ്റാർക്കും വിവരിക്കാൻ കഴിയുന്നതിലും വലുതാണ്… ഒരമ്മ മനസ്സിന് താങ്ങാൻ ഒരിക്കലും കഴിയാത്ത ഒന്നുണ്ട് സ്വന്തം മക്കൾ കണ്മുൻപിൽ മരിക്കുന്നത്… ഈ അമ്മയുടെ ഹൃദയവും കടന്നുപോയ സഹനത്തിന്റെ വഴികൾ എന്നത് വലുതാണ്… കാലിത്തൊഴുത്തു മുതൽ കാൽവരി വരെ തന്റെ പുത്രന്റെ സഹനങ്ങളെ സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ട് നിശബ്ദയായി നീങ്ങിയ അമ്മ…
ഈശോയുടെ വേദനകളിൽ ഹൃദയം കൊണ്ട് ഹൃദയത്തോട് സംസാരിച്ചവൾ… വ്യാകുലങ്ങളുടെ വാളുകൾ ആ അമ്മ ഹൃദയത്തെ കീറി മുറിച്ചപ്പോളും സ്വർഗ്ഗത്തിന്റെ ഇഷ്ടം നിറവേറ്റാൻ സ്വയം ജീവിതം തന്നെ വിട്ടുകൊടുത്തവൾ… ഇപ്പോൾ തന്റെ മകന്റെ ചേതനയറ്റ ശരീരവുമായി കുരിശിന്റെ കീഴെ…
അമ്മേ മാതാവേ, ഹൃദയം മുറിയുന്ന വേദനകൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്… ഒരുപാടു ജീവനോളം സ്നേഹിച്ചവരുടെ വേർപാടുകൾ നൽകിയ വേദനകൾ വലുതാണ്… എങ്കിലും അമ്മേ, അമ്മയെപ്പോലെ നിശബ്ദതയിൽ സഹനങ്ങളെ സ്വീകരിക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമെ… 🥹✝🥰



Leave a comment