ക്രൂശിതനിലേക്ക് | Day 44

ഭൂമിലെ ജീവിതം അവസാനിച്ചു… ഇതാ ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്നും ഇറക്കി… അമ്മയുടെ അവസാന മൊഴികൾ കഴിഞ്ഞു. ഇനി ഈ ഭൂമിയിലെ മണ്ണിനോട് ചേർന്നുകൊണ്ട് ഒരു ഉറക്കം. മൂന്നുദിനം ക്രിസ്തു തന്റെ ശരീരം ഈ ഭൂമിയിലേക്ക് വച്ചു കൊടുക്കുവാൻ അനുവദിക്കുന്നു…

നാം എല്ലാവരും ഒരിക്കൽ മരിക്കാൻ ഉള്ളവർ ആണെന്ന് അവിടുന്ന് വീണ്ടും നമ്മെ പഠിപ്പിച്ചു…

പക്ഷെ, അവസാന നിമിഷം പോലും ഒന്നും ക്രിസ്തുവിന് സ്വന്തമായി ഇല്ലായിരുന്നു… കല്ലറ പോലും മറ്റൊരുവന്റെ ആയിരുന്നു. എത്രയോ എളിയ ജീവിതം. മുപ്പത്തിമൂന്ന് വർഷത്തെ ആ ജീവിതം ഇതാ ഭൂമിയിൽ നിന്നും വിട പറയുന്നു. മരണത്തിനു ക്രിസ്തുവിന്റെ മേൽ ഇനി ഒരു അധികാരവും ഇല്ല എന്ന് അവിടുന്ന് തെളിയിച്ചു കഴിഞ്ഞു…

നമുക്കും ഒന്നോർക്കാം മണ്ണിനോട് ചേരാനുള്ളവർ ആണ് നമ്മൾ എല്ലാവരും. ഈ ഭൂമിൽ നന്മ ചെയ്ത്‌കൊണ്ട് കടന്നുപോകാൻ ആരേയും വേദനിപ്പിക്കാതെ എല്ലാവരെയും സ്നേഹിക്കുവാൻ നമുക്കും കഴിയട്ടെ… 🥰✝

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment