
കൈത്താക്കാലം ഏഴാം യർ മത്താ 6, 19-24 ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനവും, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആഘോഷിച്ചശേഷം, കൈത്താക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ച വളരെ മനോഹരമായൊരു വചന സന്ദേശവുമായാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഉയർന്നുകേട്ട വലിയൊരു സന്ദേശമാണിത്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത് […]
SUNDAY SERMON MT 6, 19-24

Leave a comment