ഉണ്ണീശോയെ സ്വന്തമാക്കാൻ | December 02

വചനം

എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

വിചിന്തനം

യേശുവിനു പഴയ നിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാലു പേരുകൾ വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ ഇവ നാലും അവൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ്. യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്‌ടാവായി ‌ സ്വീകരിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും മറ്റുള്ളവർക്ക് അനുഗ്രഹവും അഭയവുമാണ്. .

പ്രാർത്ഥന

നിത്യനായ പിതാവേ, നിൻ്റെയും നിൻ്റെ തിരുക്കുമാരനായ യേശുവിൻ്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിൻ്റെ പ്രിയ പുത്രൻ്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

സുകൃതജപം

ഈശോയെ എൻ്റെ കുടുംബത്തിൻ്റെ വഴികാട്ടിയായി നീ വരണമേ.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment