രാവിൽ ദൂരെ വാനിൽ…
ലാ ലാ ലാ…….ലെല്ല ലാ ലാ ലാ (2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ ബെത്ലഹേം മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ (2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം
അതേറ്റുപാടി (2)
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം
അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബെത്ലഹേം മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ
ബെത്ലഹേമിലെ തൊഴുത്തിൽ വന്നുദിച്ച താരം
മർത്യ പാപം പോക്കിടാനവതരിച്ച നാഥൻ (2)
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി
ഘോഷിച്ചിടാം (2)
കന്യമേരിതൻ സൂനുവായി ദൈവപുത്രൻ
മണ്ണിൽ വന്ന രാവ് ഈ രാവ്
മർത്യരക്ഷ ഏകീടാനായി വചനമിന്നവതരിച്ച
അവതരിച്ച രാവ് ഈ.. രാവ്
എന്നെയും നിന്നെയും സ്വന്തമാക്കി
തീർത്തിടാൻ രാജരാജൻ പിറന്ന രാവ് (2)
രാവിൽ ദൂരെ വാനിൽ
താരകങ്ങൾ പൂത്ത രാവിൽ
ബെത്ലഹേം മണ്ണിലായി
പിറന്നുവീണു ലോക രക്ഷകൻ
ദേവദൂതർ സ്തുതികൾ പാടി ലോകരെല്ലാം
അതേറ്റുപാടി നാമും ഇന്നു ചേർന്നു പാടിടാം
ലാ ലാ ലാ…….ലെല്ല ലാ ലാ ലാ (2)
മാലാഖമാർ ചേർന്നു പാടി
ആട്ടിടയർ ഏറ്റുപാടി (2)
പൊന്നുമീറ കുന്തിരിക്കം
കാഴ്ചയുമായി
രാജാക്കൾ രാജാധിരാജനെ നമിച്ചു പാടി
അവർ അത്യുന്നതങ്ങളിൽ സ്തുതി പാടി
ബദലഹേമിലെ തൊഴുത്തിൽ
വന്നുദിച്ച താരം
മർത്യ പാപം പോക്കിടാനവതരിച്ച നാഥൻ (2)
പാടിടാം സ്തുതിച്ചിടാം ആർത്തുപാടി
ഘോഷിച്ചിടാം (2)

Leave a comment