ഉണ്ണീശോയെ സ്വന്തമാക്കാൻ | December 22

വചനം

“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” (ലൂക്കാ 2 : 19)

വിചിന്തനം

ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തൻ്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം സ്വയം മാറുകയാണ്.

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ, തിരുപ്പിറവിക്കു ഞങ്ങൾ ഒരുങ്ങുമ്പോൾ, നിൻ്റെ പ്രിയ പുത്രിയായ മറിയത്തിൻ്റെ ജീവിതം ഞങ്ങൾക്കുള്ള വലിയ മാതൃകയാണല്ലോ.വചന വായനയിലൂടെയും ശ്രവണത്തിലൂടെയും ജീവിതത്തിലൂടെയും മാംസം ധരിച്ച വചനത്തിനു ജീവിതം കൊണ്ടു സാക്ഷ്യം നൽകാൽ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം

വചനമായ ഉണ്ണീശോയെ, നിന്നെ ഞാൻ ആരാധിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment