When We See the White Smoke…
Don’t think of prestige. Don’t rush to post, to speculate, or to celebrate power.
Kneel. And pray for that man.
Because he who will soon step out onto the central balcony of St. Peter’s Basilica is not claiming a throne—but embracing a cross.
He is not a victor, but a sacrificial lamb chosen to lead a weary world.
At that very moment, he may be in the small, hidden “Chapel of Tears” beside the Sistine Chapel—weeping.
Not in triumph, but in awe and fear, asking God: “Why me?”
He will recount his frailties.
He can list every reason why he feels unworthy.
But God will give him mercy.
This man will carry the full weight of Peter’s office.
He will grow tired.
He will suffer silently.
He will grow old—perhaps too soon.
He will not retire in comfort.
He will die in service.
His burden will be unseen by many, but his soul will feel it every day.
So when we see the white smoke… Let’s pray for him.
He is not stepping into glory—he is walking into sacrifice.
വെളുത്ത പുക ഉയർന്നു എന്നറിയുന്ന നേരത്ത്…
പേരും പെരുമയെക്കുറിച്ച് ചിന്തിക്കരുത്. പോസ്റ്റ് ഇടാനോടരുത്, ഊഹാപോഹങ്ങൾക്കോ ആഘോഷങ്ങൾക്കോ നിൽക്കരുത്.
മുട്ടുകുത്തുക. ആ മനുഷ്യന് വേണ്ടി പ്രാർത്ഥിക്കുക.
കാരണം ഉടൻ തന്നെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നടുത്തളത്തിലെ ബാൽക്കണിയിലേക്ക് ആ മനുഷ്യൻ ഇറങ്ങി വരുന്നത്… ഒരു സിംഹാസനം സ്വന്തമാക്കാനായിട്ടാണ് എന്നതിലുപരിയായി, കുരിശിനെ വാരിപ്പുണരാനായിട്ടാണ്.
ആ മനുഷ്യൻ ഒരു ജേതാവല്ല, മറിച്ച് തളർന്നിരിക്കുന്ന ഒരു ലോകത്തെ നയിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ബലിയാടാണ്.
ആ നിമിഷങ്ങളിൽ, സിസ്റ്റൈൻ ചാപ്പലിനടുത്ത്, മറഞ്ഞിരിക്കുന്ന ചെറിയ ‘കണ്ണീരിന്റെ ചാപ്പലിൽ’ നിന്ന് എങ്ങികരഞ്ഞുകൊണ്ട് – സന്തോഷത്തിന്റെയല്ല, സംഭ്രമത്തിന്റെയും ഭീതിയുടെയും- അയാൾ ചോദിക്കയായിരിക്കാം “എന്നെ എന്തിന്?”
അയാൾ തന്റെ ബലഹീനതകളെ വീണ്ടും വീണ്ടും ഓർക്കുകയായിരിക്കാം. അയോഗ്യനാണെന്ന് സ്വയം കരുതുന്നതിനുള്ള കാരണങ്ങളെല്ലാം അയാൾക്ക് പറയാനുണ്ടാകും. പക്ഷേ ദൈവം അദ്ദേഹത്തോട് കരുണ കാണിക്കും.
പത്രോസിന്റെ അധികാരത്തിന്റെ മുഴുവൻ ഭാരവും ആ മനുഷ്യൻ ചുമലിൽ വഹിക്കേണ്ടിയിരിക്കുന്നു.
അദ്ദേഹം ക്ഷീണിതനാകും.
നിശബ്ദനായി സഹിക്കും.
അദ്ദേഹത്തിന് വയസ്സാകും – ഒരുപക്ഷേ വളരെ വേഗം.
വിരമിക്കലിന് ശേഷമുള്ള സമാധാനപരമായ ജീവിതമൊന്നും അനുഭവിക്കാനാകില്ല,
ശുശ്രൂഷയിലായിരിക്കെ തന്നെ മരണം വരിക്കേണ്ടിയും വരും.
ആ മനുഷ്യന്റെ ഭാരം അധികം പേർക്കും കാണാൻ കഴിയണമെന്നില്ല, പക്ഷെ ഓരോ ദിവസവും അദ്ദേഹത്തിന്റെ ആത്മാവ് അതനുഭവിക്കും.
അതുകൊണ്ട്… വെളുത്ത പുക കാണുമ്പോൾ, നമുക്ക് പ്രാർത്ഥിക്കാം ആ മനുഷ്യന് വേണ്ടി.
ആ മനുഷ്യൻ കാലെടുത്തു വെക്കുന്നത് മഹത്വത്തിലേക്കല്ല, അദ്ദേഹം നടന്നടുക്കുന്നത് യാഗത്തിലേക്കാണ്.


Leave a comment