Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation

മൊര്‍ദെക്കായുടെ പ്രാര്‍ഥന

8 കര്‍ത്താവിന്റെ സകല പ്രവൃത്തികളും അനുസ്മരിച്ചുകൊണ്ടു മൊര്‍ദെക്കായ് പ്രാര്‍ഥിച്ചു:9 കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍ അവിടുത്തേക്ക് ഇഷ്ടമെങ്കില്‍, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.10 ആകാശവും ഭൂമിയും ആകാശത്തിനു കീഴിലുള്ള അദ്ഭുതവസ്തുക്കള്‍ സകലവും അങ്ങു സൃഷ്ടിച്ചു;11 അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്; കര്‍ത്താവായ അങ്ങയെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.12 അങ്ങ് എല്ലാം അറിയുന്നു; ഔദ്ധത്യം കൊണ്ടോ അഹങ്കാരംകൊണ്ടോ മഹത്വാകാംക്ഷകൊണ്ടോ അല്ല ഞാന്‍ അഹങ്കാരിയായ ഹാമാന്റെ മുന്‍പില്‍ കുമ്പിടാത്തതെന്ന് അവിടുന്ന് അറിയുന്നുവല്ലോ;13 ഇസ്രായേലിനെ രക്ഷിക്കാന്‍വേണ്ടി അവന്റെ ഉള്ളംകാല്‍പോലും ചുംബിക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു.14 എന്നാല്‍, ഞാനിതു ചെയ്തത്, മനുഷ്യന്റെ മഹത്വം ദൈവത്തിന്റെ മഹത്വത്തെക്കാള്‍ ഉയര്‍ത്തിക്കാട്ടാ തിരിക്കാനാണ്. എന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പിലല്ലാതെ മറ്റാരുടെയും മുന്‍പില്‍ ഞാന്‍ കുമ്പിടുകയില്ല; ഇതൊന്നും ഞാന്‍ അഹങ്കാരം കൊണ്ടു ചെയ്യുന്നതല്ല.15 രാജാവും ദൈവവുമായ കര്‍ത്താവേ, അബ്രാഹത്തിന്റെ ദൈവമേ, ഇപ്പോള്‍ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ! ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ നശിപ്പിക്കാന്‍ കണ്ണുവച്ചിരിക്കുന്നു. ആരംഭംമുതലേ അങ്ങയുടേതായിരുന്ന അവകാശം നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.16 ഈജിപ്തുനാട്ടില്‍നിന്ന് അങ്ങേക്കായി അങ്ങു വീണ്ടെടുത്ത അങ്ങയുടെ അവകാശത്തെ അവഗണിക്കരുതേ!17 എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങയുടെ അവകാശത്തിന്‍മേല്‍ കരുണയുണ്ടാകണമേ; ഞങ്ങളുടെ വിലാപത്തെ ഉത്‌സവമാക്കി മാറ്റണമേ; കര്‍ത്താവേ, ഞങ്ങള്‍ ജീവിക്കുകയും അങ്ങയുടെ നാമത്തിനു സ്തുതിപാടുകയും ചെയ്യട്ടെ! അങ്ങയെ സ്തുതിക്കുന്നവരുടെ അധരങ്ങളെ നശിപ്പിക്കരുതേ!18 എല്ലാ ഇസ്രായേല്‍ക്കാരും അത്യുച്ചത്തില്‍ കരഞ്ഞു; അവര്‍ മരണം മുന്‍പില്‍ കാണുകയായിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment