Esther, Chapter 5 | എസ്തേർ, അദ്ധ്യായം 5 | Malayalam Bible | POC Translation

എസ്‌തേറിന്റെ വിരുന്ന്

3 രാജാവ് അവളോടു ചോദിച്ചു: എസ്‌തേര്‍ രാജ്ഞീ, എന്താണു കാര്യം? എന്താണു നിനക്കു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയായാലും അതു ഞാന്‍ നിനക്കു നല്‍കാം.4 എസ്‌തേര്‍ പറഞ്ഞു: രാജാവിന് ഇഷ്ടമാണെങ്കില്‍, ഇന്നു രാജാവിനുവേണ്ടി ഞാനൊരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും വരണം.5 രാജാവു കല്‍പിച്ചു: എസ്‌തേറിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടനെ വരുത്തുക. അങ്ങനെ എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനു രാജാവും ഹാമാനും എത്തി.6 അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ, രാജാവ് എസ്‌തേറിനോടു ചോദിച്ചു: എന്താണു നിന്റെ അപേക്ഷ? അതു നിനക്കു സാധിച്ചു തരാം. നിനക്ക് എന്താണു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയാണെങ്കിലും ഞാന്‍ നല്‍കാം.7 എസ്‌തേര്‍ പറഞ്ഞു: എന്റെ അപേക്ഷയും ആവശ്യവും ഇതാണ്:8 രാജാവിന് എന്നോടു പ്രീതിയുണ്ടെങ്കില്‍, എന്റെ അപേക്ഷയും ആവശ്യവും സാധിച്ചുതരാന്‍ അങ്ങ് ആഗ്രഹിക്കുന്നെങ്കില്‍, ഞാനൊരുക്കുന്ന വിരുന്നിന് നാളെയും രാജാവും ഹാമാനും വരണം; രാജാവ് ആവശ്യപ്പെട്ടതു നാളെ ഞാന്‍ ചെയ്തു കൊള്ളാം.9 ഹാമാന്‍ അന്നു സന്തുഷ്ടനായി, ആഹ്ലാദഭരിതനായി തിരികെപ്പോയി. എന്നാല്‍, രാജാവിന്റെ പടിവാതില്‍ക്കല്‍, തന്റെ മുന്‍പില്‍ എഴുന്നേല്‍ക്കാതെയും ഒന്നനങ്ങുകപോലും ചെയ്യാതെയും ഇരിക്കുന്ന മൊര്‍ദെക്കായെ കണ്ടപ്പോള്‍ ഹാമാന്‍ അവനെതിരെ കോപംകൊണ്ടു നിറഞ്ഞു.10 എന്നാല്‍, അവന്‍ തന്നെത്തന്നെ നിയന്ത്രിച്ച്, വീട്ടിലേക്കു പോയി; അവന്‍ തന്റെ കൂട്ടുകാരെയും ഭാര്യയായ സേരെഷിനെയും വിളിച്ചു.11 തന്റെ ധനമഹിമ, സന്താനബാഹുല്യം, രാജാവു തന്നെ ബഹുമാനിച്ചു നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍, രാജാവിന്റെ പ്രഭുക്കന്‍മാരെയും സേവകരെയുംകാള്‍ തനിക്കു നല്‍കിയ ഉയര്‍ച്ച ഇവയെല്ലാം ഹാമാന്‍ അവരോടു വിവരിച്ചു.12 അവന്‍ തുടര്‍ന്നു: എസ്‌തേര്‍ രാജ്ഞി, താനൊരുക്കിയ വിരുന്നിന് രാജാവിനോടൊപ്പം ചെല്ലാന്‍ എന്നെയല്ലാതെ മറ്റാരെയും അനുവദിച്ചില്ല. നാളെയും രാജാവിനോടൊപ്പം ചെല്ലാന്‍ അവള്‍ എന്നെ ക്ഷണിച്ചിരിക്കുകയാണ്.13 എങ്കിലും, മൊര്‍ദെക്കായ് എന്ന യഹൂദന്‍ രാജാവിന്റെ പടിവാതിക്കല്‍ ഇരിക്കുന്നതു കാണുന്നിടത്തോളംകാലം ഇതൊന്നും എനിക്കു തൃപ്തി നല്‍കുന്നില്ല.14 അപ്പോള്‍, അവന്റെ ഭാര്യ സേരെഷും അവന്റെ സകല സ്‌നേഹിതന്‍മാരും പറഞ്ഞു: അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കുക. രാവിലെതന്നെ ചെന്നു രാജാവിനോടു പറയണം. മൊര്‍ദെക്കായെ അതിന്‍മേല്‍ തൂക്കണമെന്ന്; പിന്നെ ആനന്ദത്തോടെ രാജാവിനോടൊത്തു വിരുന്നിനു പോവുക. ഈ ഉപദേശം ഹാമാന് ഇഷ്ടപ്പെട്ടു; അവന്‍ കഴുമരവും ഉണ്ടാക്കിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment