Esther, Chapter 8 | എസ്തേർ, അദ്ധ്യായം 8 | Malayalam Bible | POC Translation

യഹൂദരുടെ ആഹ്‌ളാദം

13 ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഒരു കല്‍പനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദര്‍ തങ്ങളെ ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ തയ്യാറാകേണ്ടിയിരുന്നു.14 അതുകൊണ്ട് രാജാവിന്റെ സേവനത്തിനുപയോഗിച്ചിരുന്ന വേഗമേറിയ കുതിരയുടെ പുറത്ത് രാജകല്‍പനയനുസരിച്ച് ദൂതന്‍മാര്‍ ശീഘ്രം പുറപ്പെട്ടു. വിളംബരം തലസ്ഥാനമായ സൂസായില്‍ പ്രസിദ്ധപ്പെടുത്തി.15 സൂസാനഗരമാകെ ആര്‍പ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യവേ, മൊര്‍ദേക്കായ് നീലയും വെള്ളയുമായരാജകീയ വസ്ത്രവും ഒരു വലിയ സ്വര്‍ണക്കിരീടവും നേരിയ ചണനൂല്‍കൊണ്ടുള്ള ചെമന്ന മേലങ്കിയും അണിഞ്ഞ് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.16 യഹൂദര്‍ പ്രസന്നരായി; അവര്‍ക്കു സന്തുഷ്ടിയും ആ നന്ദവും ബഹുമാനവും കൈവന്നു.17 രാജ കല്‍പനയും വിളംബരവും എത്തിയ സകല പ്രവിശ്യകളിലും നഗരങ്ങളിലും യഹൂദര്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവര്‍ക്ക് അതു വിശ്രമത്തിന്റെയും ഉത്‌സവാഘോഷത്തിന്റെയും ദിവസമായിരുന്നു. രാജ്യത്തെ ആളുകളില്‍ അനേകംപേര്‍ തങ്ങള്‍ യഹൂദരാണെന്നു പ്രഖ്യാപിച്ചു; എന്തെന്നാല്‍ യഹൂദരെക്കുറിച്ചുള്ള ഭയം അവരെ പിടികൂടിയിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment