വീസ് പള്ളി (Wieskirche)
ജർമ്മനിയില ബവേറിയ സംസ്ഥാനത്തിലെ ഔസ്ബുർഗ് രൂപതിയിലെ ഒരു റോമൻ കത്തോലിക്കാ തീർത്ഥാടന ദൈവാലയമാണ് വീസ് ദൈവാലയം . ചമ്മട്ടിയടിയേറ്റ രക്ഷകൻ്റെ തീർഥാടന പള്ളി (The Pilgrimage Church of the Scourged Saviour) എന്നാണ് ഈ ആരാധനാലയത്തിൻ്റെഔദ്യോഗിക നാമം. സ്റ്റയിൽഗാഡൻ മുനിസിപ്പാലിറ്റിയിലെ വീസ് എന്ന സ്ഥലത്തു ഈ ദൈവാലയം സ്വിതി ചെയ്യുന്നതുകൊണ്ടാണ് ഇത് വീസ് കീർഹേ (Wieskirche) എന്നറിയപ്പെടുന്നത്’. Kirche എന്ന ജർമ്മൻ വാക്കിനു പള്ളി എന്നാണ് അർത്ഥം.
1754-ൽ പൂർത്തീകരിച്ച റോക്കോകോ ശൈലിയിലുള്ള ഈ ദൈവാലയത്തിൻ്റെ മുഖ്യ ശില്പികൾ സഹോദരന്മാരായ ജോഹാൻ ബാപ്റ്റിസ്റ്റും ഡൊമിനിക്കസ് സിമ്മർമാനും ആണ് . 1983 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൻ ഇടം പിടിച്ചതാണ് മനോഹരമായ ദൈവാലയം.

1739 മുതൽ നിലനിന്നിരുന്ന ഒരു തീർത്ഥാടനത്തെ ചുവടുപിടിച്ചാണ് പള്ളിയുടെ സ്ഥാപനം . 1730-ൽ ഫാ. മാഗ്നസ് സ്ട്രോബും ബ്രദർ ലൂക്കാസ് ഷൈഗറും ചേർന്ന് അപ്പർ ബവേറിയായിലെ സ്റ്റെയിൻഗാഡനിലെ ആശ്രമത്തിൽ ചമ്മട്ടികൊണ്ട് മുറിവേറ്റ രക്ഷകന്റെ ഒരു തിരുസ്വരൂപം സ്ഥാപിച്ചു. 1732 മുതൽ 1734 വരെ ആശ്രമത്തിലെ ദുഃഖ വെള്ളിയാഴ്ച പരിഹാര പ്രദിക്ഷണത്തിൽ ഈ തിരുസ്വരൂപം വഹിച്ചിരുന്നു. 1738-ൽ ഈ തിരുസ്വരൂപം സ്റ്റെയിൻഗാഡൻ ആശ്രമത്തിൻ നിന്ന് ഏതാനും കിലോമീറ്റർ തെക്കുകിഴക്കായി ആശ്രമത്തിന്റെ വേനൽക്കാല ഭവനം സ്ഥിതി ചെയ്യുന്ന വീസിലെ ഒരു കർഷകന്റെ സ്വകാര്യ ഉടമസ്ഥതയിലേക്ക് മറ്റി.
1738 ജൂൺ 14-ന്, കർഷകന്റെ ഭാര്യ മരിയ ലോറി തിരുസ്വരൂപത്തിൻ്റെ കണ്ണുകളിൽ ഏതാനും കണ്ണീർ തുള്ളികൾ ശ്രദ്ധിച്ചു. സംഭവം കേട്ടറിഞ്ഞ വിശ്വാസികൾ തിരുസ്വരൂപം ദർശിക്കാനായി അവിടേക്കു വന്നു. ധാരാളം ആളുകളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചതിനാൽ 1739- ത്തന്നെ ചമ്മട്ടിയടിയേറ്റ രക്ഷൻ്റെ തിരുസ്വരൂപത്തിലേക്കു നിരവധിപേർ തീർത്ഥയാത്രയായി വരാൻ ആരംഭിച്ചു. പിന്നീട് അതു വയലിൽ ഒരു ചെറിയ ചാപ്പൽ പണിയുന്നതിലേക്കു നയിച്ചു. 1744-ൽ, ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുമതി ലഭിച്ചു.
സ്റ്റെയിൽഗാഡൻ ആബിയില ആശ്രമ ശ്രേഷ്ഠൻ മാരിനൂസ് മയർ രണ്ടാമൻ്റെ നേതൃത്വത്തിൽ സഹോദരന്മാരായ ജോഹാൻ ബാപ്റ്റിസ്റ്റും ഡൊമിനിക്കസ് സിമ്മർമാനും ചേർന്നാണ് ഇപ്പോഴത്തെ വീസ് പള്ളി നിർമ്മാണം ആരംഭിച്ചു. ദൈവാലയത്തിൻ്റെ കിഴക്കുഭാഗത്തിൻ്റെ നിർമ്മാണം 1744-ൽ ആരംഭിച്ചുവെങ്കിലും . 1746-ലാണ് ശിലാസ്ഥാപനം നടന്നത്. 1754-ൽ പള്ളി പൂർത്തിയായി. 1757-ൽ പള്ളിക്കുള്ളിലെ ഫർണിഷിങ്ങ് പണി പൂർത്തിയായി. 1766-ൽ മരിക്കുന്നതുവരെ ഡൊമിനിക്കസ് സിമ്മർമാൻ വീസിൽ താമസിച്ചു.
ഈ ദൈവാല്യ നിർമ്മാണം സ്റ്റെയിൽഗാഡൻ ആബിയെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചു. നിർമ്മാണച്ചെലവായി ആദ്യം കണക്കാക്കിയ 39,000 ഗിൽഡറുകളിൽ നിന്ന് പണി പൂർത്തിയായപ്പോൾ 180,000 ഗിൽഡറുകളായി ഉയർന്നു. ആയിരത്തിഎണ്ണൂറുകളുടെ ആരംഭത്തിലെ മതേതരവൽക്കരണത്തിന്റെ (secularization) ഗതിയിൽ ബവേറിയൻ സംസ്ഥാനം വീസ്‌പളളി ലേലം ചെയ്യാനോ പൊളിക്കാനോ പദ്ധതിയിട്ടിരുന്നുവെന്നും പ്രാദേശിക കർഷകർ മാത്രമാണ് അതിന്റെ സംരക്ഷണം നേടിയതെന്നും പലരും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്റ്റയിൻഗാഡൻ ആബിയുടെ സാമ്പത്തിക ആശങ്കകൾക്കിടയിലും, 1803-ലെ ദേവാലയം പൊളിക്കാൻ നിയമിച്ച കമ്മീഷൻ വീസിലേക്കുള്ള തീർത്ഥാടനം തുടരുന്നതിന് ശക്തമായി നിലപാടെടുത്തു.
1983-ൽ, വീസ്‌കിർഷേ യുനസ്കോയുടെ ഒരു ലോക പൈതൃക സ്ഥലണ്ടളുടെ പട്ടികയിൽ ഇടം പിടിച്ചു. ദൈവസാന്നിധ്യത്തിനു മനുഷ്യ സർഗ്ഗാത്മകത വീസിൽ നൽകിയ പ്രത്യുത്തരമാണ് വീസ് പള്ളി. സാംസ്കാരിക പാരമ്പര്യത്തിൻ്റെയും നിലവിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പൈതൃകത്തിൻ്റെയും സാക്ഷ്യമാണ് വീസിലെ ദൈവകൂടാരം…
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment