Job, Chapter 4 | ജോബ്, അദ്ധ്യായം 4 | Malayalam Bible | POC Translation

എലിഫാസിന്റെ പ്രഭാഷണം

1 തേമാന്യനായ എലിഫാസ് ചോദിച്ചു:
2 സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?
3 നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
4 കാലിടറിയവരെ നിന്റെ വാക്കുകള്‍ താങ്ങിനിര്‍ത്തി; ദുര്‍ബലപാദങ്ങള്‍ക്കു നീ കരുത്തുപകര്‍ന്നു.
5 നിനക്ക് ഇതു സംഭവിച്ചപ്പോള്‍ നിന്റെ ക്ഷമ കെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്ത നായിത്തീര്‍ന്നു.
6 നിന്റെ ദൈവഭക്തി നിനക്കു ബലം പകരുന്നില്ലേ? നിഷ്‌കളങ്കത നിനക്കു പ്രത്യാശ നല്‍കുന്നില്ലേ?
7 ചിന്തിച്ചു നോക്കൂ, നിഷ്‌കളങ്കന്‍ എന്നെങ്കിലും നാശ മടഞ്ഞിട്ടുണ്ടോ? നീതിനിഷ്ഠന്‍ വിച്‌ഛേദിക്കപ്പെട്ടിട്ടുണ്ടോ?
8 അനീതി ഉഴുത് തിന്‍മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.
9 ദൈവത്തിന്റെ നിശ്വാസത്തില്‍ അവര്‍ നശിക്കുന്നു; ദൈവത്തിന്റെ കോപാഗ്‌നിയില്‍ അവര്‍ ദഹിക്കുന്നു.
10 സിംഹത്തിന്റെ അലര്‍ച്ചയും ക്രൂരസിംഹത്തിന്റെ ഗര്‍ജനവുംയുവസിംഹങ്ങളു ടെ ദംഷ്ട്രങ്ങളും അറ്റുപോയിരിക്കുന്നു.
11 ശക്തനായ സിംഹം ഇരകിട്ടാതെ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു.
12 ഒരു രഹസ്യവചനം ഞാന്‍ ശ്രവിച്ചു. അതിന്റെ നിമന്ത്രണം എന്റെ കാതില്‍ പതിച്ചു.
13 മനുഷ്യര്‍ ഗാഢനിദ്രയിലമരുന്ന നേരത്ത് ഈ നിശാദര്‍ശനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത
14 എന്നില്‍ ഭീതിയും ഞടുക്കവും ഉളവാക്കി, എന്റെ അസ്ഥികള്‍ പ്രകമ്പനം കൊണ്ടു.
15 ഒരാത്മാവ് എന്റെ മുഖം ഉരുമ്മിക്കടന്നുപോയി; ഞാന്‍ രോമാഞ്ചംകൊണ്ടു.
16 അതു നിശ്ചലമായി നിന്നെങ്കിലും അതിന്റെ രൂപം എനിക്ക് അവ്യക്തമായിരുന്നു. എന്റെ കണ്‍മുന്‍പില്‍ ഒരു രൂപംഞാന്‍ ദര്‍ശിച്ചു. നിശ്ശബ്ദതയില്‍ ഒരു സ്വരം ഞാന്‍ ശ്രവിച്ചു:
17 ദൈവദൃഷ്ടിയില്‍ മര്‍ത്യന്‌നീതിമാനാകാന്‍ കഴിയുമോ? സ്രഷ്ടാവിന്റെ മുന്‍പില്‍ മനുഷ്യന്‌നിഷ്‌കളങ്കനാകാന്‍ സാധിക്കുമോ?
18 തന്റെ ദാസരിലും അവിടുത്തേക്ക്‌വിശ്വാസമില്ല; തന്റെ ദൂതരില്‍പോലും അവിടുന്ന് കുറ്റം കാണുന്നു.
19 എങ്കില്‍ പൊടിയില്‍നിന്നു രൂപംകൊണ്ട് മണ്‍പുരകളില്‍ വസിച്ച് ചിതല്‍പോലെചതച്ചരയ്ക്കപ്പെടുന്നവരില്‍ എത്രയധികമായിരിക്കും കുറ്റം കാണുക?
20 ഉഷസ്‌സിനും സായംസന്ധ്യയ്ക്കും മധ്യേഅവര്‍ നശിപ്പിക്കപ്പെടുന്നു; അവര്‍ എന്നേക്കുമായി നശിക്കുന്നു; ആരും ഗണ്യമാക്കുന്നില്ല.
21 ജീവതന്തു മുറിക്കപ്പെടുമ്പോള്‍അവര്‍ മരിക്കുന്നു. അപ്പോഴും അവര്‍ വിവേകികളല്ല.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment