1 എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.
2 എന്നെ കുറ്റം വിധിക്കരുതെന്നും എന്നെ എതിര്‍ക്കാന്‍ കാരണമെന്തെന്ന്അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും.
3 അങ്ങയുടെ സൃഷ്ടികളെപീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്റെ പദ്ധതികളെ
4 അനുകൂലിക്കുന്നതും അങ്ങേക്ക് യോജിച്ചതാണോ?
5 ഞാന്‍ നിഷ്‌കളങ്കനാണെന്നും അങ്ങയുടെ കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും
6 അറിയുന്ന അങ്ങ് എന്റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേക്ക് മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
7 മനുഷ്യന്‍ കാണുന്നതുപോലെയാണോഅങ്ങ് ദര്‍ശിക്കുന്നത്? അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും മനുഷ്യന്‍േറ തുപോലെയാണോ?
8 അങ്ങയുടെ കരങ്ങള്‍ എനിക്കു രൂപംനല്‍കി എന്നെ സൃഷ്ടിച്ചു. എന്നാല്‍, ഇപ്പോള്‍ അങ്ങ് എനിക്കെതിരേ തിരിഞ്ഞ് എന്നെ നശിപ്പിക്കുന്നു.
9 കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെസൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ! പൊടിയിലേക്കുതന്നെ അങ്ങ് എന്നെതിരിച്ചയയ്ക്കുമോ?
10 അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന്‌തൈരുപോലെ ഉറ കൂട്ടിയില്ലേ?
11 അങ്ങ് ചര്‍മവും മാംസവുംകൊണ്ട്എന്നെ ആവരണം ചെയ്തു; അസ്ഥിയും സ്‌നായുക്കളുംകൊണ്ട് എന്നെതുന്നിച്ചേര്‍ത്തു.
12 അങ്ങ് എന്നില്‍ ജീവനും ഗാഢമായ സ്‌നേഹവും നിക്‌ഷേപിച്ചു. അങ്ങയുടെ പരിപാലന എന്റെ ആത്മാവിനെ സംരക്ഷിച്ചു.
13 എന്നിട്ടും ഇവയെല്ലാം അങ്ങ് ഹൃദയത്തില്‍ മറച്ചുവച്ചിരുന്നു; അങ്ങയുടെ ഉദ്‌ദേശ്യം ഇതായിരുന്നു എന്ന് ഞാന്‍ മനസ്‌സിലാക്കുന്നു.
14 ഞാന്‍ പാപം ചെയ്താല്‍ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു; എന്റെ അതിക്രമങ്ങള്‍ക്ക് എന്നെശിക്ഷിക്കാതെ വിടുന്നുമില്ല.
15 ഞാന്‍ ദുഷ്ടനാണെങ്കില്‍, എനിക്കു ദുരിതം! ഞാന്‍ നീതിമാനാണെങ്കില്‍ എനിക്കുശിരസ്‌സ് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അവമാനബോധത്തോടെ ഞാന്‍ എന്റെ പീഡകളെ കാണുന്നു.
16 ഞാന്‍ ശിരസ്‌സുയര്‍ത്തിയാല്‍സിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടും; വീണ്ടും അങ്ങ് എനിക്കെതിരായിഅദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
17 എനിക്കെതിരേ അങ്ങ് പുതിയസാക്ഷികളെ അവതരിപ്പിക്കും. എന്റെ നേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങ് വര്‍ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങ്എനിക്കെതിരേ അണിനിരത്തും.
18 അമ്മയുടെ ഉദരത്തില്‍നിന്ന് എന്തിന്
19 അങ്ങ് എന്നെ പുറത്തുകൊണ്ടുവന്നു? ജന്‍മം ലഭിക്കാത്തവനെപ്പോലെ,അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കില്‍! ആരുമെന്നെ കാണുന്നതിനുമുന്‍പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍!
20 അന്ധകാരാവൃതമായ സ്ഥലത്തേക്ക്,
21 പ്രകാശം തമസ്‌സുപോലെയിരിക്കുന്ന, അന്ധകാരത്തിന്റെയുംശൂന്യതയുടെയും ദേശത്തേക്ക്, ഒരിക്കലും മടങ്ങിവരാത്തവിധം ഞാന്‍ പോകുന്നതിനുമുന്‍പ് എന്നെഏകനായി വിടുക; ഞാന്‍ അല്‍പം ആശ്വാസം കണ്ടെണ്ടത്തട്ടെ.
22 എന്റെ ജീവിതകാലം ഹ്രസ്വമല്ലേ?
Advertisements
Advertisements
Advertisements
Advertisements
Discover more from Nelson MCBS
Subscribe to get the latest posts sent to your email.
Posted in: POC Malayalam Bible
Posted in: ജോബ്, Bible, Job, Malayalam Bible, Old Testament, POC Bible, POC Malayalam Bible, The Book of Job


Leave a comment