Job, Chapter 15 | ജോബ്, അദ്ധ്യായം 15 | Malayalam Bible | POC Translation

എലിഫാസ് വീണ്ടും സംസാരിക്കുന്നു

1 തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
2 അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്ക്കുമോ?
3 നിഷ്പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവന്‍ ഉപയോഗിക്കുമോ?
4 എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്റെ മനസ്‌സിലില്ല.
5 അകൃത്യങ്ങളാണു നിന്റെ നാവിനെ ഉപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
6 ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിന്റെ അധരംതന്നെ നിനക്കെതിരേസാക്ഷ്യം നല്‍കുന്നു.
7 നീയാണോ ആദ്യത്തെ മനുഷ്യന്‍? പര്‍വതങ്ങള്‍ക്കുമുന്‍പേ നീ ജനിച്ചുവോ?
8 ദൈവത്തിന്റെ ആലോചനാസഭയിലെവിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്ഞാനം മുഴുവന്‍ നീ കൈയടക്കി വച്ചിട്ടുണ്ടോ?
9 ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്തമല്ലാത്ത എന്താണ് നീ മനസ്‌സിലാക്കിയിട്ടുള്ളത്?
10 നര ബാധിച്ചവരും വൃദ്ധരും ഞങ്ങളുടെ ഇടയിലുണ്ട്, അവര്‍ക്കു നിന്റെ പിതാവിനെക്കാള്‍ പ്രായമുണ്ട്.
11 ദൈവത്തിന്റെ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്‌സാരമാണോ?
12 എന്തുകൊണ്ടാണ് നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിന്റെ കണ്ണുകള്‍ ജ്വലിക്കുന്നത്?
13 എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപം അഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍നിന്നുപുറപ്പെടുന്നത് എന്തുകൊണ്ട്?
14 മനുഷ്യനു നിഷ്‌കളങ്കനായിരിക്കാന്‍ കഴിയുമോ? സ്ത്രീയില്‍നിന്നു ജനിച്ചവനുനീതിമാനായിരിക്കാന്‍ സാധിക്കുമോ?
15 തന്റെ വിശുദ്ധ ദൂതന്‍മാരില്‍പോലും ദൈവം വിശ്വാസം അര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്ടിയില്‍ സ്വര്‍ഗവും നിര്‍മലമല്ല.
16 മ്ലേച്ഛനും നീചനും വെള്ളംപോലെഅനീതി പാനം ചെയ്യുന്നവനുമായമനുഷ്യന്‍ അവരെക്കാള്‍ എത്രയോ താഴെയാണ്!
17 ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
18 ജ്ഞാനികള്‍ പറഞ്ഞതും അവരുടെപിതാക്കന്‍മാര്‍ ഒളിച്ചുവയ്ക്കാതിരുന്നതും തന്നെ.
19 അവര്‍ക്കു മാത്രമാണ് ദേശം നല്‍കിയത്. അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
20 ദുഷ്ടന്‍ ജീവിതകാലം മുഴുവന്‍,അധര്‍മിക്കു വിധിച്ച നാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
21 ഭീകരശബ്ദങ്ങള്‍ അവന്റെ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തുവിനാശകന്‍ അവന്റെ മേല്‍ ചാടിവീഴുന്നു.
22 അന്ധകാരത്തില്‍നിന്നു മോചനംലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
23 ആഹാരം എവിടെ എന്നു തിരക്കി അവന്‍ അലയുന്നു. അന്ധകാരത്തിന്റെ ദിനം ആസന്നമായെന്ന് അവന്‍ അറിയുന്നു.
24 ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായരാജാവിനെപ്പോലെഅവ അവനെ കീഴടക്കുന്നു.
25 എന്തെന്നാല്‍, അവന്‍ ദൈവത്തിനെതിരേകൈയുയര്‍ത്തുകയും സര്‍വ്വശക്തനെ വെല്ലുവിളിക്കുകയുംചെയ്തിരിക്കുന്നു.
26 കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വംഅവിടുത്തെ നേരെ പാഞ്ഞുചെല്ലുന്നു.
27 അവന്‍ മുഖവും അരയും മേദസ്‌സുകൊണ്ടു മൂടിയിരിക്കുന്നു.
28 വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞപാര്‍പ്പിടങ്ങളിലും അവന്‍ വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണ് അവ.
29 അവന്‍ സമ്പന്നനാവുകയില്ല; അവന്റെ ധനം നിലനില്‍ക്കുകയില്ല. അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല.
30 അവന് അന്ധകാരത്തില്‍നിന്നു മോചനമില്ല; അഗ്‌നിജ്വാലകള്‍ അവന്റെ ശാഖകളെ ഉണക്കിക്കളയും. അവന്റെ പുഷ്പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
31 തന്നെത്തന്നെ വഞ്ചിച്ച് അവന്‍ ശൂന്യതയില്‍ ആശ്രയിക്കരുത്; ശൂന്യതയായിരിക്കും അവന്റെ പ്രതിഫലം.
32 അവന്റെ സമയം ആകുന്നതിനുമുന്‍പുതന്നെ അവന് ഇതു ഭവിക്കും. അവന്റെ ശാഖകള്‍ ഒരിക്കലുംതളിര്‍ക്കുകയില്ല.
33 മുന്തിരിച്ചെടിയുടേതുപോലെ അവന്റെ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്‍േറ തെന്നപോലെഅവന്റെ പൂക്കള്‍ പൊഴിഞ്ഞുപോകും.
34 എന്തെന്നാല്‍, അധര്‍മികളോടു സംഘംചേരുന്നത് നിഷ്ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍അഗ്‌നിക്കിരയാകും.
35 അവര്‍ ദ്രോഹം ഗര്‍ഭംധരിച്ച് തിന്‍മയെപ്രസവിക്കുന്നു. അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment