Job, Chapter 20 | ജോബ്, അദ്ധ്യായം 20 | Malayalam Bible | POC Translation

സോഫാര്‍ വീണ്ടും സംസാരിക്കുന്നു

1 നാമാത്യനായ സോഫാര്‍ പറഞ്ഞു:
2 അക്ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.
3 എന്നെ നിന്ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍ ഉത്തേജിതനാകുന്നു.
4 പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്ത് ഉദ്ഭവിച്ച കാലം മുതല്‍ക്കേ, നിനക്ക് അറിയില്ലേ,
5 ദുഷ്ടന്റെ ജയഭേരി ക്ഷണികമാണെന്ന്, അധര്‍മിയുടെ സന്തോഷം നൈമിഷികമാണെന്ന്?
6 അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്റെ ശിരസ്‌സു മേഘങ്ങളെ ഉരുമ്മിനിന്നാലും,
7 തന്റെ വിസര്‍ജനവസ്തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്, അവനെ മുന്‍പുകണ്ടിട്ടുള്ളവര്‍ ചോദിക്കും.
8 സ്വപ്നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീട് അവനെ കാണുകയില്ല; ഒരു നിശാദര്‍ശനംപോലെ അവന്‍ പലായനം ചെയ്യും.
9 അവനെ കണ്ടിട്ടുള്ള കണ്ണുകള്‍ ഇനിഅവനെ കാണുകയില്ല. അവന്റെ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.
10 അവന്റെ മക്കള്‍ ദരിദ്രരുടെ കാരുണ്യംയാചിക്കും. അവന്റെ സമ്പത്ത് അവന്‍ തന്നെതിരിച്ചുകൊടുക്കും.
11 അവന്റെ അസ്ഥികളില്‍യുവത്വം തുളുമ്പിനില്‍ക്കുന്നു. എന്നാല്‍, അത് അവനോടുകൂടി പൊടിയില്‍ കിടക്കും.
12 അവന്റെ നാവിന് തിന്‍മ മധുരമായി തോന്നിയേക്കാം. അവനത് നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.
13 രുചി ആസ്വദിക്കാന്‍വേണ്ടി ഇറക്കാതെവായില്‍ സൂക്ഷിച്ചാലും
14 ഉദരത്തിലെത്തുമ്പോള്‍ അത് സര്‍പ്പവിഷമായി പരിണമിക്കുന്നു.
15 വിഴുങ്ങിയ സമ്പത്ത് അവന്‍ ഛര്‍ദിക്കുന്നു. ദൈവം അവന്റെ ഉദരത്തില്‍നിന്ന്അതു പുറത്തുകൊണ്ടുവരുന്നു.
16 അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.
17 തേനും പാല്‍ക്കട്ടിയും ഒഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.
18 തന്റെ അധ്വാനത്തിന്റെ ഫലം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും. തന്റെ വ്യാപാരലാഭവും അവന് ആനന്ദം പകരുകയില്ല.
19 എന്തെന്നാല്‍, അവന്‍ പാവപ്പെട്ടവരെപീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു; താന്‍ പണിയാത്ത വീട് അവന്‍ പിടിച്ചെടുത്തു.
20 തന്റെ അത്യാഗ്രഹത്തിന് അതിരില്ലാത്തതിനാല്‍ തനിക്ക് ഇഷ്ടപ്പെടുന്നതൊന്നും നേടാന്‍ അവനു സാധിക്കുകയില്ല.
21 അവന്‍ ഭക്ഷിച്ചതിനുശേഷം ഒന്നും മിച്ചം വരുകയില്ല. അതിനാല്‍, അവന്റെ ഐശ്വര്യംനിലനില്‍ക്കുകയില്ല.
22 സമൃദ്ധിയുടെ പൂര്‍ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങള്‍ ഒന്നാകെ അവന്റെ മേല്‍ നിപതിക്കും.
23 ദൈവം തന്റെ കഠിനമായ കോപത്തെഅവനിലേക്കു മതിയാവോളം അയയ്ക്കും. ഭക്ഷണംപോലെ അത് അവന്റെ മേല്‍ വര്‍ഷിക്കും.
24 ഇരുമ്പായുധത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍പിച്ചളയസ്ത്രം അവനില്‍ തറഞ്ഞുകയറും.
25 അവന്റെ ശരീരത്തില്‍നിന്ന് അത് ഊരിയെടുക്കുന്നു. അതിന്റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിയില്‍നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവന്റെ മേല്‍ വരുന്നു.
26 സാന്ദ്രമായ തമസ്‌സ് അവനുനിക്‌ഷേപമാക്കിവച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്‌നിഅവനെ വിഴുങ്ങും; അവന്റെ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.
27 ആകാശം അവന്റെ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.
28 അവന്റെ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടും. ദൈവകോപത്തിന്റെ ദിനത്തില്‍ അവ പൊയ്‌പ്പോകും.
29 ദുഷ്ടനു ദൈവം നല്‍കുന്ന ഓഹരിയുംദൈവത്തില്‍നിന്ന് അവനു ലഭിക്കുന്ന അവകാശവും ഇതാണ്.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment