Job, Chapter 26 | ജോബ്, അദ്ധ്യായം 26 | Malayalam Bible | POC Translation

ജോബിന്റെ മറുപടി

1 ജോബ് പറഞ്ഞു:
2 ശക്തിയറ്റവനെ നീ എത്രമാത്രം സഹായിച്ചു! ബലഹീനമായ കരങ്ങളെ നീ എപ്രകാരം രക്ഷിച്ചു!
3 ബുദ്ധിഹീനനെ നീ എപ്രകാരം ഉപദേശിക്കുകയും എത്ര ഉദാരമായിയഥാര്‍ഥവിജ്ഞാനംപകര്‍ന്നുകൊടുക്കുകയും ചെയ്തു!
4 ആരുടെ സഹായത്തോടെയാണ് നീവാക്കുകള്‍ ഉച്ചരിച്ചത്? ആരുടെ ചൈതന്യമാണു നിന്നില്‍നിന്നു പുറപ്പെട്ടത്?
5 അധോലോകത്തിലെ നിഴലുകള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും പ്രകമ്പനം കൊള്ളുന്നു.
6 പാതാളം ദൈവത്തിന്റെ മുന്‍പില്‍ അനാവൃതമായിരിക്കുന്നു. നരകത്തെ ഒന്നും മറച്ചിട്ടില്ല.
7 ശൂന്യതയുടെമേല്‍ അവിടുന്ന്ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍തൂക്കിയിട്ടിരിക്കുന്നു.
8 ജലത്തെ അവിടുന്ന് തന്റെ കനത്തമേഘങ്ങളില്‍ ബന്ധിച്ചിരിക്കുന്നു. അതിന്റെ ഭാരത്താല്‍ മേഘം കീറിപ്പോകുന്നില്ല;
9 ചന്ദ്രന്റെ മുഖം അവിടുന്ന് മറയ്ക്കുന്നു; തന്റെ മേഘത്തെ അതില്‍ വിരിച്ചിടുന്നു.
10 പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയുംഅതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു.
11 ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു. അവിടുത്തെ ശാസനയാല്‍ അവ ഭ്രമിച്ചുപോകുന്നു.
12 അവിടുന്ന് തന്റെ ശക്തിയാല്‍ സമുദ്രത്തെനിശ്ചലമാക്കി; തന്റെ ജ്ഞാനത്താല്‍ റാഹാബിനെ തകര്‍ത്തുകളഞ്ഞു.
13 അവിടുന്ന് തന്റെ ശ്വാസത്താല്‍ആകാശത്തെ പ്രശോഭിപ്പിച്ചു; പായുന്ന സര്‍പ്പത്തെ അവിടുത്തെ കരം പിളര്‍ന്നു.
14 ഇതെല്ലാം അവിടുത്തെനിസ്‌സാര പ്രവര്‍ത്തനങ്ങളാണ്. അവിടുത്തെപ്പറ്റി എത്ര നേരിയ ഒരു സ്വരം മാത്രമാണു നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment