Job, Chapter 36 | ജോബ്, അദ്ധ്യായം 36 | Malayalam Bible | POC Translation

സ്രഷ്ടാവിന്റെ നീതി

1 എലീഹു തുടര്‍ന്നു:
2 എന്നോട് അല്‍പം ക്ഷമിക്കുക. ഞാന്‍ വ്യക്തമാക്കാം; ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും പറയാനുണ്ട്.
3 എന്റെ വാദത്തിന് വിശാലമായഅടിസ്ഥാനമുണ്ട്; എന്റെ സ്രഷ്ടാവിന്റെ നീതി ഞാന്‍ സമര്‍ഥിക്കും.
4 എന്റെ വാക്ക് വ്യാജമല്ല; ജ്ഞാനത്തില്‍ തികഞ്ഞവന്‍ നിന്റെ മുന്‍പില്‍ നില്‍ക്കുന്നു.
5 ദൈവം ശക്തനാണ്; അവിടുന്ന്ആരെയും വെറുക്കുന്നില്ല; ശക്തിയിലും ജ്ഞാനത്തിലുംഅവിടുന്ന് പ്രഗദ്ഭന്‍തന്നെ.
6 ദുഷ്ടനെ അവിടുന്ന് വകവരുത്തുന്നു;ദുഃഖിതരുടെ അവകാശംസംരക്ഷിക്കുകയും ചെയ്യുന്നു.
7 അവിടുന്ന് നീതിമാന്‍മാരില്‍നിന്നു തന്റെ കടാക്ഷം പിന്‍വലിക്കുന്നില്ല; അവരെ രാജാക്കന്‍മാരോടുകൂടെ എന്നേക്കും സിംഹാസനത്തിലിരുത്തുന്നു. അവര്‍ക്കു മഹത്വം നല്‍കുന്നു.
8 അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുകയും പീഡാപാശങ്ങളില്‍ കുടുങ്ങുകയും ചെയ്യുമ്പോള്‍,
9 അവിടുന്ന് അവരുടെ പ്രവൃത്തികളുംഅഹങ്കാരം നിമിത്തമുണ്ടായപാപങ്ങളും അവര്‍ക്കു വെളിപ്പെടുത്തുന്നു.
10 അവിടുന്ന് പ്രബോധനത്തിന് അവരുടെ ചെവി തുറക്കുകയും അകൃത്യങ്ങളില്‍നിന്ന് പിന്തിരിയാന്‍അവരോടു കല്‍പിക്കുകയും ചെയ്യുന്നു.
11 അവര്‍ അതു ശ്രവിക്കുകയും അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്താല്‍, അവരുടെ ദിനങ്ങള്‍ ഐശ്വര്യത്തിലുംവത്‌സരങ്ങള്‍ ആനന്ദത്തിലും പൂര്‍ത്തിയാകും.
12 എന്നാല്‍, ശ്രവിക്കുന്നില്ലെങ്കില്‍ അവര്‍ വാളാല്‍ നശിക്കുകയും ഓര്‍ക്കാപ്പുറത്തു മരിക്കുകയും ചെയ്യും.
13 അധര്‍മികളില്‍നിന്നു കോപം ഒഴിയുന്നില്ല. അവിടുന്ന് ബന്ധിക്കുമ്പോള്‍ അവര്‍സഹായത്തിനുവേണ്ടിനിലവിളിക്കുന്നില്ല.
14 അവര്‍യൗവനത്തില്‍ത്തന്നെ മരിക്കുകയും അവരുടെ ജീവിതം അപമാനത്തില്‍കലാശിക്കുകയും ചെയ്യുന്നു.
15 പീഡിതരെ അവരുടെ പീഡകള്‍കൊണ്ടു തന്നെ അവിടുന്ന് രക്ഷിക്കുകയും ദുരിതംകൊണ്ട് അവരുടെ ചെവി തുറക്കുകയും ചെയ്യുന്നു.
16 നിന്നെയും അവിടുന്ന് കഷ്ടതകളിലൂടെ ഞെരുക്കമില്ലാത്ത വിശാലസ്ഥലത്തേക്ക് ആകര്‍ഷിച്ചു. നിന്റെ മേശമേല്‍ ഒരുക്കിയിരുന്നത്‌കൊഴുപ്പുള്ള പദാര്‍ഥങ്ങളാണ്.
17 എന്നാല്‍, നിന്നില്‍ ദുഷ്ടരുടെന്യായവിധി നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടികൂടും.
18 കോപം നിന്നെ പരിഹാസത്തിലേക്കുതിരിക്കാതിരിക്കാന്‍ നീ സൂക്ഷിച്ചുകൊള്ളുക. മോചനദ്രവ്യത്തിന്റെ വലുപ്പവുംനിന്നെവ്യതിചലിപ്പിക്കാതിരിക്കട്ടെ.
19 കഷ്ടതയില്‍ അകപ്പെടാതിരിക്കാന്‍നിന്റെ നിലവിളിയോ നിന്റെ കരുത്തോ ഉതകുമോ?
20 ജനതകള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് വിച്‌ഛേദിക്കപ്പെടുന്ന രാത്രികള്‍ വരാന്‍ നീ കാംക്ഷിക്കരുത്.
21 അകൃത്യങ്ങളിലേക്കുതിരിയാതിരിക്കാന്‍നീ സൂക്ഷിച്ചുകൊള്ളുക. കാരണം, പീഡനങ്ങളെക്കാള്‍ ഇതാണല്ലോ നീ തിരഞ്ഞെടുത്തിരിക്കുന്നത്.
22 ദൈവത്തിന്റെ ശക്തി എത്ര മഹത്താണ്! അവിടുത്തേക്കു തുല്യനായ ഗുരു ആരുണ്ട്?
23 അവിടുത്തേക്കു മാര്‍ഗനിര്‍ദേശംനല്‍കിയവന്‍ ആരുണ്ട്? അല്ലെങ്കില്‍, നീ ചെയ്തതു തെറ്റാണ്എന്ന് അവിടുത്തോടു പറയാന്‍ആര്‍ക്കു കഴിയും?
24 മനുഷ്യര്‍ പാടി പ്രകീര്‍ത്തിച്ചിട്ടുള്ളഅവിടുത്തെ പ്രവൃത്തികളെസ്തുതിക്കാന്‍മറക്കരുത്.
25 എല്ലാവരും അതു നോക്കിനിന്നിട്ടുണ്ട്; ദൂരെനിന്നു കാണാനേ മനുഷ്യനു കഴിയൂ.
26 നമുക്കു ഗ്രഹിക്കാനാവാത്തവിധം ദൈവം മഹോന്നതനാണ്. അവിടുത്തെ വത്‌സരങ്ങള്‍തിട്ടപ്പെടുത്താനാവില്ല.
27 അവിടുന്ന് നീര്‍ത്തുള്ളി വലിച്ചെടുക്കുന്നു. അവിടുന്ന് മൂടല്‍മഞ്ഞില്‍നിന്നു മഴ പൊഴിക്കുന്നു.
28 ആകാശം അതു വര്‍ഷിക്കുകയും മനുഷ്യന്റെ മേല്‍ സമൃദ്ധമായി ചൊരിയുകയും ചെയ്യുന്നു.
29 മേഘങ്ങള്‍ പരക്കുന്നതും അവിടുത്തെ വിതാനത്തില്‍നിന്ന് ഇടിമുഴങ്ങുന്നതും എങ്ങനെയെന്ന് ആര്‍ക്കു ഗ്രഹിക്കാനാവും?
30 അവിടുന്ന് ചുറ്റും മിന്നലുകളെചിതറിച്ച് സമുദ്രമൂലങ്ങളെ മറയ്ക്കുന്നു.
31 ഇവവഴി അവിടുന്ന് ജനതകളെവിധിക്കുകയും സമൃദ്ധമായി ആഹാരം നല്‍കുകയും ചെയ്യുന്നു.
32 അവിടുന്ന് മിന്നലുകള്‍കൊണ്ട് തന്റെ കൈകള്‍ മറയ്ക്കുന്നു. ലക്ഷ്യത്തില്‍ തറയ്ക്കാന്‍ അതിനെനിയോഗിക്കുകയും ചെയ്യുന്നു.
33 അകൃത്യങ്ങള്‍ക്കെതിരേ രോഷംപൂണ്ട്, അസഹിഷ്ണുവായവനെക്കുറിച്ച്ഇടിനാദം വിളംബരം ചെയ്യുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment