Job, Chapter 40 | ജോബ്, അദ്ധ്യായം 40 | Malayalam Bible | POC Translation

1 കര്‍ത്താവ് തുടര്‍ന്നു:
2 ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്തനോട് ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.

ജോബ് നിശബ്ദനാകുന്നു

3 ജോബ് കര്‍ത്താവിനോടു പറഞ്ഞു:
4 ഞാന്‍ നിസ്‌സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു.
5 ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു;ഇനി ഞാന്‍ മിണ്ടുകയില്ല.

ദൈവം തുടരുന്നു

6 അപ്പോള്‍ ചുഴലിക്കാറ്റില്‍നിന്ന് കര്‍ത്താവ് ജോബിനോട് അരുളിച്ചെയ്തു:
7 പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരം പറയുക.
8 നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റക്കാരനാക്കുമോ?
9 നീ ദൈവത്തെപ്പോലെ ശക്തനാണോ?അവിടുത്തെപ്പോലെ ഗര്‍ജനംമുഴക്കാന്‍ നിനക്കാകുമോ?
10 മഹിമയും പ്രതാപവുംകൊണ്ട്‌നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക.
11 നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍എളിമപ്പെടുത്തുക.
12 ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്‍ക്കുന്നിടത്തുനിന്ന് വലിച്ചിടുക.
13 അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക.
14 നിന്റെ വലത്തുകരംതന്നെ നിനക്കു വിജയം നല്‍കുന്നുവെന്ന് അപ്പോള്‍ ഞാന്‍ അംഗീകരിക്കാം.
15 നീര്‍ക്കുതിരയെ നോക്കുക. നിന്നെസൃഷ്ടിച്ചതുപോലെ അവനെയുംഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന്‍ പുല്ലു തിന്നുന്നു.
16 അവന്റെ ശക്തി അരയിലുംബലം ഉദരപേശികളിലുമാണ്.
17 അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്‌നായുക്കള്‍പിണഞ്ഞു ചേര്‍ന്നതും ആണ്.
18 അവന്റെ അസ്ഥികള്‍ ഓട്ടു കുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയുമാണ്.
19 അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്‍പിക്കാന്‍ കഴിയൂ.
20 വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍അവനു ഭക്ഷണം നല്‍കും.
21 താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു.
22 താമര അവനു തണല്‍ നല്‍കുന്നു.അരുവിയിലെ അരളികള്‍ അവനെ ചുറ്റി നില്‍ക്കുന്നു.
23 നദി കലങ്ങിമറിഞ്ഞാലും അവന്‍ ഭയപ്പെടുകയില്ല. ജോര്‍ദാന്‍ വായിലേക്കുകുത്തിയൊഴുകിയാലും അവനു കൂസലില്ല.
24 ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയര്‍ ഇടാമോ?

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Job, Chapter 40 | ജോബ്, അദ്ധ്യായം 40 | Malayalam Bible | POC Translation”

Leave a comment