Proverbs, Chapter 10 | സുഭാഷിതങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Proverbs

സോളമന്റെ സുഭാഷിതങ്ങള്‍

1 ജ്ഞാനിയായ മകന്‍ പിതാവിന്ആനന്ദമണയ്ക്കുന്നു; ഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.2 അന്യായമായി നേടിയ ധനം ഉതകുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നുമോചിപ്പിക്കുന്നു.3 നീതിമാന്‍മാര്‍ വിശപ്പ് അനുഭവിക്കാന്‍കര്‍ത്താവ് അനുവദിക്കുകയില്ല; ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന്‌നിഷ്ഫലമാക്കുന്നു.4 അലസമായ കരം ദാരിദ്ര്യംവരുത്തിവയ്ക്കുന്നു; സ്ഥിരോത്‌സാഹിയുടെ കൈസമ്പത്തു നേടുന്നു.5 വേനല്‍ക്കാലത്തു കൊയ്‌തെടുക്കുന്നമകന്‍ മുന്‍കരുതലുള്ളവനാണ്; കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകന്‍ അപമാനം വരുത്തിവയ്ക്കുന്നു.6 നീതിമാന്‍മാരുടെ ശിരസ്‌സില്‍അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നു; ദുഷ്ടരുടെ വായ് അക്രമം മറച്ചുവയ്ക്കുന്നു.7 നീതിമാന്‍മാരെ സ്മരിക്കുന്നത്അനുഗ്രഹമാണ്; ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.8 ഹൃദയത്തില്‍ വിവേകമുള്ളവന്‍കല്‍പനകള്‍ ആദരിക്കും; വായാടിയായ ഭോഷന്‍ നാശമടയും.9 സത്യസന്ധന്റെ മാര്‍ഗംസുരക്ഷിതമാണ്; വഴിപിഴയ്ക്കുന്നവന്‍ പിടിക്കപ്പെടും.10 തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്ടിക്കുന്നു.11 നീതിമാന്‍മാരുടെ അധരംജീവന്റെ ഉറവയാണ്; ദുഷ്ടന്‍മാരുടേതോ അക്രമത്തെമൂടിവയ്ക്കുന്നു.12 വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.13 അറിവുള്ളവന്റെ അധരങ്ങളില്‍ജ്ഞാനം കുടികൊള്ളുന്നു; ബുദ്ധിശൂന്യന്റെ മുതുകില്‍വടിയാണ് വീഴുക.14 ജ്ഞാനികള്‍ അറിവു സംഭരിച്ചുവയ്ക്കുന്നു; ഭോഷന്റെ ജല്‍പനം നാശംവരുത്തിവയ്ക്കുന്നു.15 ബലിഷ്ഠമായ നഗരമാണ്ധനികന്റെ സമ്പത്ത്; ദാരിദ്ര്യം ദരിദ്രന്റെ നാശവും.16 നീതിമാന്‍മാരുടെ പ്രതിഫലംജീവനിലേക്കു നയിക്കുന്നു; ദുഷ്ടരുടെ നേട്ടം പാപത്തിലേക്കും.17 പ്രബോധനത്തെ ആദരിക്കുന്നവന്‍ജീവനിലേക്കുള്ള പാതയിലാണ്; ശാസന നിരസിക്കുന്നവന് വഴി പിഴയ്ക്കുന്നു.18 വിദ്വേഷം മറച്ചുവച്ചുസംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍മൂഢനാണ്.19 വാക്കുകള്‍ ഏറുമ്പോള്‍തെറ്റുവര്‍ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന്‌വീണ്ടുവിചാരമുണ്ട്.20 നീതിമാന്‍മാരുടെ നാവ് വിശിഷ്ടമായവെള്ളിയാണ്; ദുഷ്ടരുടെ മനസ്‌സു വിലകെട്ടതും.21 നീതിമാന്റെ വാക്ക് അനേകരെപോഷിപ്പിക്കുന്നു; മൂഢന്‍ ബുദ്ധിശൂന്യതമൂലംമൃതിയടയുന്നു.22 കര്‍ത്താവിന്റെ അനുഗ്രഹംസമ്പത്തു നല്‍കുന്നു; അവിടുന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.23 തെറ്റുചെയ്യുക മൂഢന്‌വെറുമൊരു വിനോദമാണ്; അറിവുള്ളവന് വിവേകപൂര്‍വമായപെരുമാറ്റത്തിലാണ് ആഹ്ലാദം.24 ദുഷ്ടന്‍ ഭയപ്പെടുന്നതുതന്നെഅവനു വന്നുകൂടും; നീതിമാന്റെ ആഗ്രഹം സഫലമാകും.25 ദുഷ്ടന്‍ കൊടുംകാറ്റില്‍നിലംപതിക്കുന്നു; നീതിമാനോ എന്നേക്കും നിലനില്‍ക്കും.26 വിനാഗിരി പല്ലിനും, പുക കണ്ണിനുംഎന്നപോലെയാണ് അലസന്‍തന്നെ നിയോഗിക്കുന്നവര്‍ക്കും.27 ദൈവഭക്തി ആയുസ്‌സ്‌വര്‍ദ്ധിപ്പിക്കുന്നു; ദുഷ്ടരുടെ ജീവിതകാലംപരിമിതമായിരിക്കും.28 നീതിമാന്‍മാരുടെ പ്രത്യാശസന്തോഷപര്യവസായിയാണ്; ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും.29 സത്യസന്ധമായി പെരുമാറുന്നവന്കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്; തിന്‍മ പ്രവര്‍ത്തിക്കുന്നവനെഅവിടുന്ന് നശിപ്പിക്കുന്നു.30 നീതിമാന്‍മാര്‍ക്ക് ഒരിക്കലുംസ്ഥാനഭ്രംശം സംഭവിക്കുകയില്ല;ദുഷ്ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.31 നീതിമാന്റെ അധരങ്ങളില്‍നിന്ന്ജ്ഞാനം പുറപ്പെടുന്നു; വഴിപിഴച്ച നാവ് വിച്‌ഛേദിക്കപ്പെടും.32 നീതിമാന്‍മാരുടെ അധരങ്ങള്‍പഥ്യമായതു പറയുന്നു; ദുഷ്ടരുടെ അധരങ്ങളോവഴിപിഴച്ചവയും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment