Proverbs, Chapter 16 | സുഭാഷിതങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Proverbs

1 മനുഷ്യന്‍ പദ്ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതത്രേ.2 ഒരുവനു തന്റെ നടപടികള്‍അന്യൂനമെന്നു തോന്നുന്നു; കര്‍ത്താവ് ഹൃദയം പരിശോധിക്കുന്നു.3 നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും.4 കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; അനര്‍ഥദിനത്തിനുവേണ്ടി അവിടുന്ന്ദുഷ്ടരെയും സൃഷ്ടിച്ചു.5 അഹങ്കരിക്കുന്നവരോടു കര്‍ത്താവിന്‌വെറുപ്പാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.6 ആത്മാര്‍ഥതയും വിശ്വസ്തതയുമാണ്അധര്‍മത്തിനു പരിഹാരം; ദൈവഭയം തിന്‍മയില്‍നിന്ന്അകറ്റിനിര്‍ത്തുന്നു.7 ഒരുവന്റെ വഴികള്‍ കര്‍ത്താവിന്പ്രീതികരമായിരിക്കുമ്പോള്‍ശത്രുക്കള്‍പോലും അവനോട്ഇണങ്ങിക്കഴിയുന്നു.8 നീതിപൂര്‍വം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാള്‍ വിശിഷ്ടം.9 മനുഷ്യന്‍ തന്റെ മാര്‍ഗംആലോചിച്ചുവയ്ക്കുന്നു; അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്കര്‍ത്താവാണ്.10 രാജാവിന്റെ നാവില്‍ ദൈവനിശ്ചയംകുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവന് തെറ്റുപറ്റുകയില്ല.11 ശരിയായ അളവും തൂക്കവും കര്‍ത്താവ്‌നിയന്ത്രിക്കുന്നു; സഞ്ചിയിലുള്ള കട്ടികള്‍ അവിടുന്ന്‌നിശ്ചയിക്കുന്നു.12 ദുഷ്പ്രവൃത്തികള്‍ രാജാക്കന്‍മാര്‍വെറുക്കുന്നു; നീതി സിംഹാസനത്തെ ഉറപ്പിക്കുന്നു.13 നീതിപൂര്‍വമായ വാക്കുകള്‍ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു; നേരുപറയുന്നവനെ അവന്‍ സ്‌നേഹിക്കുന്നു.14 രാജാവിന്റെ കോപം മരണത്തിന്റെ ദൂതനാണ്; വിവേകിക്ക് അതു ശമിപ്പിക്കാന്‍ കഴിയും.15 രാജാവിന്റെ പ്രസാദത്തില്‍ ജീവന്‍കുടികൊള്ളുന്നു; രാജപ്രീതി വസന്തത്തില്‍ മഴ പൊഴിക്കുന്നമേഘങ്ങളെപ്പോലെയാണ്.16 ജ്ഞാനം ലഭിക്കുന്നതു സ്വര്‍ണംകിട്ടുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്; വിജ്ഞാനം വെള്ളിയെക്കാള്‍ അഭികാമ്യവും.17 സത്യസന്ധരുടെ വഴി തിന്‍മയില്‍നിന്ന്ഒഴിഞ്ഞുമാറുന്നു; സ്വന്തം വഴി കാക്കുന്നവന്‍ ജീവന്‍പരിരക്ഷിക്കുന്നു.18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്റെയും.19 അഹങ്കാരികളോടു ചേര്‍ന്നു കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ നല്ലത് വിനീതനായി ദരിദ്രനോടൊപ്പം കഴിയുകയാണ്.20 ദൈവവചനം ആദരിക്കുന്നവന്‍ഉത്കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.21 ഹൃദയത്തില്‍ ജ്ഞാനമുള്ളവന്‍വിവേകിയെന്ന് അറിയപ്പെടുന്നു. ഹൃദ്യമായ ഭാഷണം കൂടുതല്‍അനുനയിപ്പിക്കുന്നു.22 വിവേകം ലഭിച്ചവന് അതു ജീവന്റെ ഉറവയാണ്; ഭോഷത്തം ഭോഷനുള്ള ശിക്ഷയത്രേ.23 വിവേകിയുടെ മനസ്‌സ് വാക്കുകളെയുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തിവര്‍ധിക്കുന്നു.24 ഹൃദ്യമായ വാക്കു തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്.25 ശരിയെന്നു തോന്നിയ വഴിമരണത്തിലേക്കു നയിക്കുന്നതാവാം.26 വിശപ്പ് പണിക്കാരനെക്കൊണ്ട് കൂടുതല്‍ ജോലിചെയ്യിക്കുന്നു; അത് അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.27 വിലകെട്ടവന്‍ തിന്‍മ നിരൂപിക്കുന്നു; അവന്റെ വാക്ക് പൊള്ളുന്നതീപോലെയാണ്.28 വികടബുദ്ധി കലഹം പരത്തുന്നു; ഏഷണിക്കാരന്‍ ഉറ്റമിത്രങ്ങളെഭിന്നിപ്പിക്കുന്നു.29 അക്രമി അയല്‍ക്കാരനെ വശീകരിച്ച്അപഥത്തിലേക്കു നയിക്കുന്നു.30 കണ്ണിറുക്കുന്നവന്‍ ദുരാലോചന നടത്തുന്നു; ചുണ്ടു കടിക്കുന്നവന്‍ തിന്‍മയ്ക്കുവഴിയൊരുക്കുന്നു.31 നരച്ച മുടി മഹത്വത്തിന്റെ കിരീടമാണ്; സുകൃതപൂര്‍ണമായ ജീവിതംകൊണ്ടാണ്അതു കൈവരുന്നത്.32 ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസ്‌സിനെ നിയന്ത്രിക്കുന്നവന്‍ നഗരംപിടിച്ചെടുക്കുന്നവനെക്കാളുംശ്രേഷ്ഠനാണ്.33 കാര്യങ്ങള്‍ തീരുമാനിക്കാന്‍കുറിയിടുന്നവരുണ്ട്; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment