Proverbs, Chapter 19 | സുഭാഷിതങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Proverbs

1 സത്യസന്ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്.2 വിജ്ഞാനരഹിതമായ ഉത്‌സാഹംശ്രേയസ്‌കരമല്ല; തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.3 സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.4 സമ്പത്ത് അനേകം പുതിയസ്‌നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുംഅകറ്റുന്നു.5 കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളം പറയുന്നവന്‍ രക്ഷപെടുകയില്ല.6 ഉദാരമനസ്‌കന്റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍ കൊടുക്കുന്നവന്എല്ലാവരും സ്‌നേഹിതരാണ്.7 സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന്അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല.8 ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്‌നേഹിക്കലാണ്; വിവേകം കാത്തുസൂക്ഷിക്കുന്നവന്‌ഐശ്വര്യമുണ്ടാകും.9 കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; വ്യാജം പറയുന്നവന്‍ നശിക്കും.10 ഭോഷന്‍ സുഭിക്ഷത അര്‍ഹിക്കുന്നില്ല; പ്രഭുക്കന്‍മാരെ ഭരിക്കാന്‍ അടിമയ്ക്ക്അത്രപോലും അര്‍ഹതയില്ല;11 സദ്ബുദ്ധി ക്ഷിപ്രകോപത്തെനിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം.12 രാജാവിന്റെ കോപം സിംഹഗര്‍ജനം പോലെയാണ്; അവന്റെ പ്രീതിയാവട്ടെ പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും.13 ഭോഷനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു. ഭാര്യയുടെ കലഹം തുടര്‍ച്ചയായചാറ്റല്‍മഴപോലെയാണ്.14 വീടും സമ്പത്തും പിതാക്കന്‍മാരില്‍ നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെകര്‍ത്താവിന്റെ ദാനമാണ്.15 അലസത ഒരുവനെ ഗാഢനിദ്രയിലാഴ്ത്തുന്നു; മടിയനു പട്ടിണികിടക്കേണ്ടിവരും.16 കല്‍പന പാലിക്കുന്നവന്‍ ജീവന്‍ സംരക്ഷിക്കുന്നു; ഉപദേശത്തെനിന്ദിക്കുന്നവന്‍മൃതിയടയും.17 ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും.18 നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോള്‍നിന്റെ മകനെ ശിക്ഷിക്കുക; അവന്‍ നശിച്ചുപൊയ്‌ക്കൊള്ളട്ടെഎന്നു കരുതരുത്.19 കഠിനമായി കോപിക്കുന്നവന്‍പിഴ ഒടുക്കേണ്ടിവരും. കോപശീലനെ രക്ഷിക്കാന്‍നോക്കിയാല്‍ അത് ആവര്‍ത്തിക്കേണ്ടിവരും.20 ഉപദേശം കേള്‍ക്കുകയും പ്രബോധനംഅംഗീകരിക്കുകയും ചെയ്യുക,നീ ജ്ഞാനിയാകും.21 മനുഷ്യന്‍ പലതും ആലോചിച്ചുവയ്ക്കുന്നു; നടപ്പില്‍ വരുന്നത് കര്‍ത്താവിന്റെ തീരുമാനമാണ്.22 ആരിലും നാം പ്രതീക്ഷിക്കുന്നത്‌സത്യസന്ധതയാണ്; ദരിദ്രന്‍ നുണയനെക്കാള്‍ ഉത്തമനാണ്.23 ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; ഭക്തന്‍ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു.24 അലസന്‍ കൈ പാത്രത്തില്‍ അമഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കു കൊണ്ടുചെല്ലാന്‍അവനു പ്രയാസമാണ്.25 പരിഹാസകന്‍ പ്രഹരം ഏല്‍ക്കുന്നതു കണ്ട് അല്‍പബുദ്ധികള്‍ വിവേകം പഠിക്കും. ബുദ്ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും.26 പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകന്‍ അപമാനവും അധിക്‌ഷേപവും വരുത്തിവയ്ക്കുന്നു.27 മകനേ, വിജ്ഞാനത്തിന്റെ വചനത്തില്‍നിന്ന് വ്യതിചലിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ പ്രബോധനം ചെവിക്കൊള്ളാതിരിക്കാവൂ.28 വിലകെട്ട സാക്ഷി നീതിയെ നിന്ദിക്കുന്നു; ദുഷ്ടന്റെ വായ് അന്യായത്തെ വിഴുങ്ങുന്നു.29 പരിഹാസകര്‍ക്കു ശിക്ഷാവിധിയുംഭോഷന്‍മാരുടെ മുതുകിനുപ്രഹരവും സജ്ജമായിരിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment