Proverbs, Chapter 2 | സുഭാഷിതങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Proverbs

ജ്ഞാനത്തിന്റെ സത്ഫലങ്ങള്‍

1 മകനേ, എന്റെ വാക്കു കേള്‍ക്കുകയുംഎന്റെ നിയമം കാത്തു സൂക്ഷിക്കുകയും ചെയ്യുക;2 നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക.3 പൊരുളറിയാന്‍വേണ്ടി കേണപേക്ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക.4 നീ അതിനെ വെള്ളിയെന്നപോലെ തേടുകയും നിഗൂഢനിധിയെന്നപോലെഅന്വേഷിക്കുകയും ചെയ്യുക.5 അപ്പോള്‍ നീ ദൈവഭക്തിയെന്തെന്നുഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും.6 എന്തെന്നാല്‍, കര്‍ത്താവ് ജ്ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവുംവിവേകവും പുറപ്പെടുന്നു.7 അവിടുന്ന് സത്യസന്ധര്‍ക്കായിഅന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു; ധര്‍മിഷ്ഠര്‍ക്ക് അവിടുന്ന് പരിചയായിവര്‍ത്തിക്കുന്നു.8 അവിടുന്ന് നീതിയുടെ മാര്‍ഗങ്ങള്‍സംരക്ഷിക്കുന്നു; തന്റെ വിശുദ്ധരുടെ വഴികാത്തുസൂക്ഷിക്കുന്നു.9 അപ്പോള്‍ നീ നീതിയുംന്യായവുംധര്‍മവും എല്ലാ നല്ല വഴികളും ഗ്രഹിക്കും.10 ജ്ഞാനം നിന്റെ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്മാവിനെആഹ്ലാദിപ്പിക്കുകയും ചെയ്യും.11 വിവേചനാശക്തി നിന്നെകാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും.12 ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും.13 അവരാകട്ടെ ഇരുളിന്റെ വഴികളില്‍ചരിക്കാന്‍ സത്യസന്ധതയുടെമാര്‍ഗങ്ങള്‍ ഉപേക്ഷിക്കുന്നു.14 അവര്‍ തിന്‍മ ചെയ്യുന്നതില്‍സന്തോഷിക്കുകയും അതിന്റെ വൈകൃതത്തില്‍ആഹ്ലാദിക്കുകയും ചെയ്യുന്നു.15 അവരുടെ വഴികള്‍ കുടിലമാണ്; അവര്‍ നേര്‍വഴി വിട്ടുനടക്കുന്നു.16 നീ ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്, സൈ്വരിണിയുടെ ചാടുവാക്കുകളില്‍നിന്ന് രക്ഷപ്പെടുക.17 അവള്‍ തന്റെ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും തന്റെ ദൈവത്തിന്റെ ഉടമ്പടിവിസ്മരിക്കുകയും ചെയ്യുന്നു.18 അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ പാത നിഴലുകളുടെലോകത്തിലേക്കുനയിക്കുന്നു.19 അവളുടെ അടുത്തേക്കു പോകുന്നവര്‍മടങ്ങിവരുന്നില്ല; ജീവന്റെ വഴികള്‍ വീണ്ടെടുക്കുന്നുമില്ല.20 അതിനാല്‍, നീ സജ്ജനങ്ങളുടെവഴിയില്‍ സഞ്ചരിക്കുക; നീതിമാന്‍മാരുടെ മാര്‍ഗത്തില്‍നിന്ന്‌വ്യതിചലിക്കരുത്.21 സത്യസന്ധര്‍ ദേശത്തു വസിക്കുകയുംധര്‍മിഷ്ഠര്‍ അവിടെ നിലനില്‍ക്കുകയും ചെയ്യും.22 ദുഷ്ടരാകട്ടെ ദേശത്തുനിന്ന്‌വിച്‌ഛേദിക്കപ്പെടും;വഞ്ചകര്‍ പിഴുതെറിയപ്പെടും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment