Proverbs, Chapter 21 | സുഭാഷിതങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Proverbs

1 രാജാവിന്റെ ഹൃദയം കര്‍ത്താവ്‌നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക്അതിനെ ഒഴുക്കിവിടുന്നു.2 മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെതൂക്കി നോക്കുന്നു.3 നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം.4 ഗര്‍വു നിറഞ്ഞകണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.5 ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു.6 കള്ളം പറയുന്ന നാവ് നേടിത്തരുന്നസമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്നനീരാവിയും മരണത്തിന്റെ കെണിയുമാണ്.7 ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍വിസമ്മതിക്കുന്നു.8 തെറ്റു ചെയ്യുന്നവരുടെ മാര്‍ഗംകുടിലമാണ്; നിഷ്‌കളങ്കരുടെ പെരുമാറ്റംനേര്‍വഴിക്കുള്ളതും.9 കലഹക്കാരിയായ ഭാര്യയോടൊപ്പംവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍കഴിഞ്ഞുകൂടുകയാണ്.10 ദുഷ്ടന്റെ ഹൃദയം തിന്‍മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടുദയ കാണിക്കുന്നില്ല.11 പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ജ്ഞാനം നേടുന്നു;12 നീതിമാന്‍ ദുഷ്ടന്റെ ഭവനംനിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കുവലിച്ചെറിയപ്പെടുന്നു.13 ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല.14 രഹസ്യമായി ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ തിരുകിക്കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷത്തെയും ഒഴിവാക്കുന്നു.15 നീതി നിര്‍വഹിക്കപ്പെടുന്നതുനീതിമാന്‍മാര്‍ക്ക് ആനന്ദവുംദുഷ്‌കര്‍മികള്‍ക്കു പരിഭ്രാന്തിയുംഉളവാക്കുന്നു.16 വിവേകത്തിന്റെ മാര്‍ഗത്തില്‍നിന്ന്‌വ്യതിചലിക്കുന്നവന്‍മരിച്ചവരുടെഇടയില്‍ ചെന്നുപാര്‍ക്കും.17 സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലുംആസക്തി കാട്ടുന്നവന്‍ധനവാനാവുകയില്ല.18 ദുഷ്ടന്‍ നീതിമാനു മോചനദ്രവ്യമാണ്; അവിശ്വസ്തന്‍ സത്യസന്ധനും.19 കലഹക്കാരിയും കോപശീലയുമായഭാര്യയോടൊത്തു കഴിയുന്നതിനെക്കാള്‍ നല്ലത് മരുഭൂമിയില്‍ ജീവിക്കുന്നതാണ്.20 ജ്ഞാനിയുടെ ഭവനത്തില്‍ അമൂല്യനിധികള്‍ ഉണ്ടായിരിക്കും; ഭോഷന്‍ സമ്പത്തു ധൂര്‍ത്തടിച്ചുകളയുന്നു.21 നീതിയും കാരുണ്യവും പിന്തുടരുന്നവര്‍ജീവനും ബഹുമതിയും നേടും.22 ജ്ഞാനി പ്രബലരുടെ നഗരത്തെ ഭേദിച്ച്അവര്‍ ആശ്രയിക്കുന്ന സങ്കേതംനിലംപതിപ്പിക്കും.23 സ്വന്തം അധരങ്ങളെയും നാവിനെയുംനിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍നിന്നു രക്ഷപെടുന്നു.24 അഹങ്കാരിയും ധിക്കാരിയുമായമനുഷ്യന്റെ പേര് പരിഹാസകന്‍ എന്നാണ്; അവന്‍ ആരെയും കൂസാതെ ഗര്‍വോടെപ്രവര്‍ത്തിക്കുന്നു.25 അലസന്റെ ആഗ്രഹങ്ങള്‍ അവനെകൊന്നുകളയുന്നു; എന്തെന്നാല്‍, അവന്റെ കരങ്ങള്‍അധ്വാനിക്കാന്‍ വിസമ്മതിക്കുന്നു.26 ദുഷ്ടന്‍മാര്‍ എന്നും അത്യാഗ്രഹത്തോടെകഴിയുന്നു; നീതിമാന്‍മാരാകട്ടെ നിര്‍ലോപംദാനം ചെയ്യുന്നു.27 ദുഷ്ടന്റെ ബലി വെറുപ്പുളവാക്കുന്നു; ദുരുദ്‌ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍അത് എത്രയോ അധികമായിവെറുക്കപ്പെടുന്നു!28 കള്ളസ്‌സാക്ഷി നാശമടയും; ഉപദേശമനുസരിക്കുന്നവന്റെ വാക്കുനിലനില്‍ക്കും.29 ദുഷ്ടന്‍ ധീരഭാവം നടിക്കുന്നു. സത്യസന്ധന്‍ സ്വന്തം നടപടികളെക്കുറിച്ച് ഗാഢമായി ചിന്തിക്കുന്നു.30 ജ്ഞാനമോ ബുദ്ധിയോ ആലോചനയോകര്‍ത്താവിനെതിരേ വിലപ്പോവുകയില്ല.31 യുദ്ധത്തിനുവേണ്ടി കുതിരയെസജ്ജമാക്കുന്നു; എന്നാല്‍, വിജയം നല്‍കുന്നത് കര്‍ത്താവാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment