Proverbs, Chapter 22 | സുഭാഷിതങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Proverbs

1 സത്കീര്‍ത്തി വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ സ്വര്‍ണത്തെയും വെള്ളിയെയുംകാള്‍വിലയേറിയതാണ്.2 ധനികരും ദരിദ്രരും ഒരു കാര്യത്തില്‍തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചത്കര്‍ത്താവാണ്.3 ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി മുന്‍പോട്ടുപോയിദുരന്തം വരിക്കുന്നു.4 വിനയത്തിനും ദൈവഭക്തിക്കുമുള്ളപ്രതിഫലം സമ്പത്തും ജീവനുംബഹുമതിയുമാണ്.5 വികടബുദ്ധികളുടെ മാര്‍ഗംമുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍നിന്ന് ഒഴിഞ്ഞുമാറും.6 ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.7 ധനികന്‍ ദരിദ്രന്റെ മേല്‍ ഭരണം നടത്തുന്നു; കടം വാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ അടിമയാണ്.8 അനീതി വിതയ്ക്കുന്നവന്‍ അനര്‍ഥംകൊയ്യും; അവന്റെ കോപദണ്‍ഡു പ്രയോജനപ്പെടുകയില്ല.9 ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന്‍ തന്റെ ആഹാരംദരിദ്രരുമായി പങ്കുവയ്ക്കുന്നു.10 പരിഹാസകനെ ആട്ടിയോടിക്കുക; കലഹം വിട്ടുപോകും; വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.11 ഹൃദയനൈര്‍മല്യത്തെ സ്‌നേഹിക്കുകയും മധുരമായി സംസാരിക്കുകയുംചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും.12 കര്‍ത്താവിന്റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു; അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന്തകിടംമറിക്കുന്നു.13 അലസന്‍ പറയുന്നു: പുറത്ത് സിംഹമുണ്ട്; തെരുവില്‍വച്ച് ഞാന്‍ കൊല്ലപ്പെടും.14 ദുശ്ചരിതയായ സ്ത്രീയുടെ വായ്അഗാധ ഗര്‍ത്തമാണ്; കര്‍ത്താവിന്റെ കോപത്തിനിരയായവന്‍അതില്‍ നിപതിക്കും.15 ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തംകെട്ടുപിണഞ്ഞുകിടക്കുന്നു; ശിക്ഷണത്തില്‍ വടി അതിനെആട്ടിയോടിക്കുന്നു.16 സ്വന്തം സമ്പത്തു വര്‍ധിപ്പിക്കാന്‍വേണ്ടിദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്കു പാരിതോഷികംനല്‍കുകയോ ചെയ്യുന്നവന്‍ദാരിദ്ര്യത്തില്‍ നിപതിക്കുകയേയു ള്ളു.

ജ്ഞാനികളുടെ ആപ്തവാക്യങ്ങള്‍

17 ജ്ഞാനികളുടെ വാക്കു സശ്രദ്ധം കേള്‍ക്കുക; ഞാന്‍ നല്‍കുന്ന വിജ്ഞാനത്തില്‍മനസ്‌സു പതിക്കുക.18 അവയെ ഉള്ളില്‍ സംഗ്രഹിക്കുകയുംഅധരങ്ങളില്‍ ഒരുക്കിവയ്ക്കുകയുംചെയ്യുന്നത് ആഹ്ലാദപ്രദമായിരിക്കും.19 കര്‍ത്താവില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതിന് ഇന്നു ഞാന്‍ അവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.20 ഉപദേശവും വിജ്ഞാനവുമടങ്ങുന്ന മുപ്പതു സൂക്തങ്ങള്‍ നിനക്കുഞാന്‍ എഴുതിയിട്ടുണ്ടല്ലോ.21 നിന്നെ അയച്ചവര്‍ക്ക് ഉചിതമായ ഉത്തരം നല്‍കത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങള്‍ നിന്നെ ഗ്രഹിപ്പിക്കാന്‍ വേണ്ടിയാണ് അവ.22 നിസ്‌സഹായനെന്നു കരുതി ദരിദ്രന്റെ മുതല്‍ അപഹരിക്കുകയോ നിന്റെ പടിവാതില്‍ക്കല്‍വച്ച് കഷ്ടപ്പെടുന്നവരെ മര്‍ദിക്കുകയോചെയ്യരുത്.23 എന്തെന്നാല്‍, കര്‍ത്താവ് അവരുടെപക്ഷത്തു നില്‍ക്കുകയും, അവരുടെ മുതല്‍ കൈക്കലാക്കുന്നവരുടെ ജീവന്‍ അപഹരിക്കുകയും ചെയ്യും.24 കോപശീലനോട് സൗഹൃദം പാടില്ല; രോഷാകുലനോട് ഇടപെടുകയുമരുത്.25 അങ്ങനെ ചെയ്താല്‍, നീ അവന്റെ ശീലങ്ങള്‍ കണ്ടുപഠിക്കുകയുംകെണിയില്‍ കുരുങ്ങിപ്പോവുകയും ചെയ്യും.26 അന്യര്‍ക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുള്‍പ്പെടരുത്.27 കടം വീട്ടാന്‍ വകയില്ലാതെയായി നിന്റെ കിടക്കപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്തിന്?28 പിതാക്കന്‍മാര്‍ പണ്ടേ ഉറപ്പിച്ചിട്ടുള്ളഅതിര്‍ത്തിക്കല്ല് മാറ്റരുത്.29 ജോലിയില്‍ വിദഗ്ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയില്‍ സ്ഥാനം ലഭിക്കും; അവന് സാധാരണക്കാരോടുകൂടെനില്‍ക്കേണ്ടിവരുകയില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment