Proverbs, Chapter 23 | സുഭാഷിതങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Proverbs

1 ഭരണാധിപനോടൊപ്പംഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുന്‍പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.2 ഭക്ഷണക്കൊതിയനാണെങ്കില്‍ നീനിയന്ത്രണം പാലിക്കുക.3 അവന്റെ വിശിഷ്ട വിഭവങ്ങളില്‍കൊതി വയ്ക്കരുത്; അതു നിന്നെ ചതിക്കും;4 സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക.5 സമ്പത്തിന്‍മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു.6 പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ട വിഭവങ്ങള്‍കൊതിക്കുകയുമരുത്.7 എന്തെന്നാല്‍, അവന്‍ മനസ്‌സില്‍എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്ന് അവന്‍ പറയുമെങ്കിലും അവന്ആത്മാര്‍ഥതയില്ല.8 കഴിച്ച ഭക്ഷണം നീ ഛര്‍ദിച്ചുകളയും;നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും ചെയ്യും.9 ഭോഷന്‍ കേള്‍ക്കേസംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെഅവന്‍ നിന്ദിക്കുകയേയുള്ളു.10 പണ്ടേയുള്ള അതിര്‍ത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്.11 എന്തെന്നാല്‍, അവരുടെ സംരക്ഷകന്‍ശക്തനാണ്; അവിടുന്ന് നിങ്ങള്‍ക്കെതിരായിഅവരുടെ പക്ഷം വാദിക്കും.12 നിന്റെ മനസ്‌സു പ്രബോധനത്തിലുംകാതുകള്‍ വിജ്ഞാനം നിറഞ്ഞവചനങ്ങളിലും ഉറപ്പിക്കുക.13 കുട്ടിയെ ശിക്ഷിക്കാന്‍മടിക്കേണ്ടാ, വടികൊണ്ട് അടിച്ചെന്നുവച്ച് അവന്‍ മരിച്ചുപോവുകയില്ല.14 അടിക്കുമ്പോള്‍ നീ അവന്റെ ജീവനെപാതാളത്തില്‍നിന്നു രക്ഷിക്കുകയാണ്.15 മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കില്‍ എന്റെ ഹൃദയവും സന്തോഷിക്കും.16 നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെ ആത്മാവ് ആഹ്ലാദിക്കും.17 നിന്റെ ഹൃദയം പാപികളെ നോക്കിഅസൂയപ്പെടരുത്; എപ്പോഴും ദൈവഭക്തിയില്‍ഉറച്ചുനില്‍ക്കുക.18 തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല.19 മകനേ, ശ്രദ്ധിച്ചു കേള്‍ക്കുക,വിവേകം പുലര്‍ത്തുക,മനസ്‌സിനെ നല്ല വഴിക്കു നയിക്കുകയും ചെയ്യുക.20 അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.21 എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്കീറത്തുണിയുടുക്കേണ്ടിവരും.22 നിനക്കു ജന്‍മം നല്‍കിയ പിതാവിനെഅനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്.23 എന്തു വില കൊടുത്തും സത്യം നേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക.24 നീതിമാന്റെ പിതാവ് അത്യധികംആഹ്ലാദിക്കും; ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍അവനില്‍ സന്തുഷ്ടി കണ്ടെത്തും.25 നിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ.26 മകനേ, ഞാന്‍ പറയുന്നതുഹൃദയപൂര്‍വം കേള്‍ക്കുക; എന്റെ മാര്‍ഗം അനുവര്‍ത്തിക്കുക.27 വേശ്യ ഒരു അഗാധ ഗര്‍ത്തമാണ്; സൈ്വരിണി ഇടുങ്ങിയ ഒരു കിണറും.28 അവള്‍ കവര്‍ച്ചക്കാരനെപ്പോലെപതിയിരിക്കുന്നു; പുരുഷന്‍മാരുടെ ഇടയില്‍ അവിശ്വസ്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നു.29 ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്?30 വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്ഷിക്കുന്നവര്‍ക്കും തന്നെ.31 ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.32 അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും.33 അപ്പോള്‍ നീ വിചിത്രകാഴ്ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും.34 നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍തൂങ്ങിക്കിടക്കുന്നവനെപ്പോലെയുംആയിത്തീരും.35 നീ പറയും: അവര്‍ എന്നെ അടിച്ചു;എനിക്കു വേദനിച്ചില്ല. അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഏറ്റില്ല; ഞാന്‍ എപ്പോഴാണ് ഉണരുക?ഞാന്‍ ഇനിയും കുടിക്കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment