Proverbs, Chapter 25 | സുഭാഷിതങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Proverbs

സോളമന്റെ സുഭാഷിതങ്ങള്‍ – തുടര്‍ച്ച

1 യൂദാരാജാവായ ഹെസക്കിയായുടെആളുകള്‍ പകര്‍ത്തിവച്ചസോളമന്റെ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും.2 നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്; രാജാക്കന്‍മാരുടെ മഹത്വമോ കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.3 ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ രാജാക്കന്‍മാരുടെ മനസ്‌സും അമേയമാണ്.4 വെള്ളിയില്‍നിന്നും കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മാണത്തിനുള്ളപദാര്‍ഥമായി.5 രാജസന്നിധിയില്‍നിന്നു ദുഷ്ടന്‍മാരെഅകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയില്‍ ഉറച്ചുനില്‍ക്കും.6 രാജസന്നിധിയില്‍ മുന്‍നിരയില്‍കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്.7 എന്തെന്നാല്‍, രാജസന്നിധിയില്‍വച്ച്പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരുക എന്ന് ക്ഷണിക്കപ്പെടുന്നതാണ്.8 കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയില്‍ തിടുക്കത്തില്‍ച്ചെന്ന്‌വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട് നീ പറഞ്ഞത്‌തെറ്റാണെന്നു മറ്റൊരുവന്‍തെളിയിച്ചാല്‍, എന്തു ചെയ്യും?9 അയല്‍ക്കാരനുമായുള്ള തര്‍ക്കംപരസ്പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്.10 അവന്‍ അതു കേള്‍ക്കാനിടയായാല്‍നിന്നെ ഖണ്‍ഡിക്കുകയും നിനക്ക്തീരാത്ത ദുഷ്‌കീര്‍ത്തിയുണ്ടാവുകയും ചെയ്യും.11 ഉചിതമായ വാക്ക് വെള്ളിത്തകിടില്‍പതിച്ചുവച്ച സ്വര്‍ണനിര്‍മിതമായആപ്പിള്‍പ്പഴംപോലെയാണ്.12 ഉപദേശം സ്വീകരിക്കുന്ന കാതുകള്‍ക്ക്ജ്ഞാനിയായ ശാസകന്‍സ്വര്‍ണംകൊണ്ടുളള കര്‍ണാഭരണമോ കണ്ഠാഭരണമോ പോലെയാണ്.13 വിശ്വസ്തനായ ദൂതന്‍,തന്നെ അയച്ചവര്‍ക്ക് കൊയ്ത്തുകാലത്തു തണുപ്പുമായെത്തുന്നമഞ്ഞുപോലെയാണ്; അവന്‍ യജമാനന്‍മാരുടെ മനസ്‌സിനുകുളിര്‍മ നല്‍കുന്നു.14 കൊടുക്കാത്ത ദാനത്തെക്കുറിച്ച്‌വന്‍പു പറയുന്നവന്‍ മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.15 ക്ഷമകൊണ്ട് ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന് കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്.16 തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ; അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദിച്ചേക്കാം.17 അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ. അല്ലെങ്കില്‍ മടുപ്പു തോന്നി അവന്‍ നിന്നെ വെറുത്തേക്കാം.18 അയല്‍ക്കാരനെതിരായി കള്ളസ്‌സാക്ഷി പറയുന്നവന്‍ ഗദയോ വാളോ കൂരമ്പോ പോലെയാണ്.19 ആപത്കാലത്ത് അവിശ്വസ്തനില്‍അര്‍പ്പിക്കുന്ന വിശ്വാസം കേടുള്ള പല്ലോ മുടന്തുകാലോ പോലെയാണ്.20 വിഷാദമഗ്‌നനുവേണ്ടി പാട്ടു പാടുന്നത്‌കൊടുംതണുപ്പില്‍ ഒരാളുടെ വസ്ത്രംഉരിഞ്ഞുമാറ്റുന്നതുപോലെയും വ്രണത്തില്‍ വിനാഗിരിവീഴ്ത്തുന്നതുപോലെയുമാണ്.21 ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന് ജലവും കൊടുക്കുക:22 അത് അവന്റെ തലയില്‍പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവ് നിനക്ക് പ്രതിഫലംനല്‍കുകയും ചെയ്യും.23 വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണി പറയുന്ന നാവ് രോഷവും.24 കലഹക്കാരിയായ ഭാര്യയോടൊത്തുവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.25 ദാഹാര്‍ത്തനു ശീതജലംപോലെയാണ്ദൂരദേശത്തുനിന്നെത്തുന്ന സദ്വാര്‍ത്ത.26 ദുഷ്ടനു വഴങ്ങുന്ന നീതിമാന്‍ കലങ്ങിയ അരുവിയോ മലിനമായ ഉറവയോ പോലെയാണ്.27 തേന്‍ അധികം കുടിക്കുന്നതു നന്നല്ല;അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കുക.28 ആത്മനിയന്ത്രണമില്ലാത്ത മനുഷ്യന്‍കോട്ടകളില്ലാത്തനഗരംപോലെയാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment