Proverbs, Chapter 3 | സുഭാഷിതങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Proverbs

കര്‍ത്താവിനോടു വിശ്വസ്തത

1 മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്; നിന്റെ ഹൃദയം എന്റെ കല്‍പനകള്‍പാലിക്കട്ടെ.2 അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്ധമായി ഐശ്വര്യവും നല്‍കും.3 കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക.4 അങ്ങനെ നീ ദൈവത്തിന്റെയുംമനുഷ്യരുടെയും ദൃഷ്ടിയില്‍പ്രീതിയും സത്കീര്‍ത്തിയും നേടും.5 കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.6 നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,7 ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്; കര്‍ത്താവിനെ ഭയപ്പെട്ട് തിന്‍മയില്‍നിന്ന്അകന്നുമാറുക.8 അത് നിന്റെ ശരീരത്തിന് ആരോഗ്യവുംഅസ്ഥികള്‍ക്ക് അനായാസതയുംനല്‍കും.9 കര്‍ത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക.10 അപ്പോള്‍ നിന്റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും നിന്റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും.11 കര്‍ത്താവിന്റെ ശിക്ഷണത്തെനിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്.12 എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെഎന്നപോലെ, കര്‍ത്താവ് താന്‍സ്‌നേഹിക്കുന്നവനെ ശാസിക്കുന്നു.

ജ്ഞാനം അമൂല്യം

13 ജ്ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്.14 എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടംവെള്ളിയെയും സ്വര്‍ണത്തെയുംകാള്‍ശ്രേഷ്ഠമാണ്.15 അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയാണ്; നിങ്ങള്‍ കാംക്ഷിക്കുന്നതൊന്നുംഅവള്‍ക്കു തുല്യമല്ല.16 അവളുടെ വലത്തുകൈയില്‍ദീര്‍ഘായുസ്‌സും ഇടത്തുകൈയില്‍സമ്പത്തും ബഹുമതിയും സ്ഥിതിചെയ്യുന്നു.17 അവളുടെ മാര്‍ഗങ്ങള്‍ പ്രസന്നവുംസമാധാനപൂര്‍ണവുമാണ്.18 അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്അവള്‍ ജീവന്റെ വൃക്ഷമാണ്; അവളെ മുറുകെപ്പിടിക്കുന്നവര്‍സന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു.19 കര്‍ത്താവ് ജ്ഞാനത്താല്‍ ഭൂമിയെസ്ഥാപിച്ചു; വിജ്ഞാനത്താല്‍ ആകാശത്തെ ഉറപ്പിച്ചു.20 അവിടുത്തെ വിജ്ഞാനത്താല്‍സമുദ്രങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു; മേഘങ്ങള്‍ മഞ്ഞുപൊഴിക്കുന്നു,21 മകനേ, അന്യൂനമായ ജ്ഞാനവുംവിവേചനാശക്തിയും പുലര്‍ത്തുക;അവനിന്റെ ദൃഷ്ടിയില്‍നിന്ന്മാഞ്ഞുപോകാതിരിക്കട്ടെ.22 അവനിന്റെ ആത്മാവിനു ജീവനുംകണ്‍ഠത്തിന് ആഭരണവുമായിരിക്കും.23 അങ്ങനെ നീ നിന്റെ വഴിയില്‍സുരക്ഷിതനായി നടക്കും; നിന്റെ കാലിടറുകയില്ല.24 നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും.

അയല്‍ക്കാരനോടുള്ള കടമകള്‍

25 കിടിലംകൊള്ളിക്കുന്ന സംഭവങ്ങള്‍കൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്.26 കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും.27 നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്.28 അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തുനിന്റെ കൈവശമുണ്ടായിരിക്കേ,പോയി വീണ്ടും വരുക, നാളെത്തരാംഎന്നു പറയരുത്.29 നിന്നെ വിശ്വസിച്ചു പാര്‍ക്കുന്നഅയല്‍ക്കാരനെ ദ്രോഹിക്കാന്‍ആലോചിക്കരുത്.30 നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായികലഹിക്കരുത്.31 അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്റെ മാര്‍ഗം അവലംബിക്കുകയോഅരുത്.32 ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു; സത്യസന്ധരോട് അവിടുന്ന് സൗഹൃദംപുലര്‍ത്തുന്നു.33 ദുഷ്ടരുടെ ഭവനത്തിന്‍മേല്‍ കര്‍ത്താവിന്റെ ശാപം പതിക്കുന്നു; എന്നാല്‍, നീതിമാന്‍മാരുടെ ഭവനത്തെഅവിടുന്ന് അനുഗ്രഹിക്കുന്നു.34 നിന്ദിക്കുന്നവരെ അവിടുന്ന്‌നിന്ദിക്കുന്നു; വിനീതരുടെമേല്‍ കാരുണ്യം പൊഴിക്കുന്നു.35 ജ്ഞാനികള്‍ ബഹുമതി ആര്‍ജിക്കും; ഭോഷര്‍ക്ക് അവമതി ലഭിക്കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment