Proverbs, Chapter 6 | സുഭാഷിതങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Proverbs

വിവിധോപദേശങ്ങള്‍

1 മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?2 നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?3 എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെ ചെന്ന് അയല്‍ക്കാരനോട ്‌നിര്‍ബന്ധമായി അപേക്ഷിക്കുക.4 നിന്റെ മിഴികള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്ക് മയക്കമോഅനുവദിക്കരുത്.5 വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയുംരക്ഷപെട്ടുകൊള്ളുക.6 മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക.7 മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ8 അതു വേനല്‍ക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.9 മടിയാ, നീ എത്രനാള്‍നിശ്‌ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്ന് ഉണരുക?10 കുറച്ചുകൂടി ഉറങ്ങാം; തെല്ലുനേരം കൂടി മയങ്ങാം; കൈയുംകെട്ടിയിരുന്ന് അല്‍പംകൂടെവിശ്രമിക്കാം.11 ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുര്‍ഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുന്‍പിലെത്തും.12 നിര്‍ഗുണനായ ദുഷ്ടന്‍കുടിലസംസാരവുമായി ചുറ്റിനടക്കുന്നു.13 അവന്‍ കണ്ണുകൊണ്ട് അടയാളം കാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.14 അവന്‍ തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്, വഴിപിഴച്ച ഹൃദയത്തോടെ തിന്‍മയ്ക്കുകളമൊരുക്കുന്നു.15 തന്‍മൂലം പെട്ടെന്ന് അവന്റെ മേല്‍അത്യാഹിതം നിപതിക്കും; നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്തവിധംതകര്‍ന്നുപോകും.16 കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടി അവിടുന്ന്‌മ്ലേഛമായി കരുതുന്നു.17 ഗര്‍വു കലര്‍ന്ന കണ്ണ്, വ്യാജം പറയുന്നനാവ്, നിഷ്‌കളങ്കമായരക്തംചൊരിയുന്ന കൈ,18 ദുഷ്‌കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്‍മയിലേക്കു പായുന്ന പാദങ്ങള്‍,19 അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്‍.
ദാമ്പത്യ വിശ്വസ്തത
20 മകനേ, നിന്റെ പിതാവിന്റെ കല്‍പന കാത്തുകൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കയുമരുത്.21 അവയെ നിന്റെ ഹൃദയത്തില്‍ സദാഉറപ്പിച്ചുകൊള്ളുക; അവനിന്റെ കഴുത്തില്‍ ധരിക്കുക.22 നടക്കുമ്പോള്‍ അവനിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും;ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും.23 എന്തെന്നാല്‍, കല്‍പന ദീപവുംഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെജീവന്റെ മാര്‍ഗവും.24 അവ ദുഷിച്ച സ്ത്രീയില്‍നിന്ന്,സൈ്വരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു.25 അവളുടെ സൗന്ദര്യം നീ മോഹിക്കരുത്. കടാക്ഷവിക്‌ഷേപംകൊണ്ട് നിന്നെപിടിയിലമര്‍ത്താന്‍ അവളെഅനുവദിക്കയുമരുത്.26 എന്തെന്നാല്‍, വേശ്യയ്ക്ക്ഒരപ്പക്കഷണം മതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു.27 ഉടുപ്പു കത്താതെ മാറിടത്തില്‍ തീകൊണ്ടുനടക്കാന്‍ ആര്‍ക്കു കഴിയും?28 അല്ലെങ്കില്‍ കാലു പൊള്ളാതെ,കനലിനുമീതേ നടക്കാന്‍ കഴിയുമോ?29 അതുപോലെ, അയല്‍ക്കാരന്റെഭാര്യയെ പ്രാപിക്കുന്നവനുംഅവളെ സ്പര്‍ശിക്കുന്നവനുംശിക്ഷയേല്‍ക്കാതിരിക്കുകയില്ല.30 വിശപ്പടക്കാന്‍ ഒരുവന്‍ മോഷ്ടിച്ചാല്‍ ആളുകള്‍ അവനെ വെറുക്കുകയില്ലായിരിക്കാം.31 എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന്‍ ഏഴു മടങ്ങ് പകരം കൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.32 വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്.33 ക്ഷതങ്ങളും മാനഹാനിയുമാണ്അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.34 എന്തെന്നാല്‍, അസൂയ പുരുഷനെകോപാകുലനാക്കുന്നു; പ്രതികാരം ചെയ്യുമ്പോള്‍ അവന്‍ ദാക്ഷിണ്യം കാട്ടുകയില്ല.35 അവന്‍ നഷ്ടപരിഹാരമൊന്നുംസ്വീകരിക്കുകയില്ല. എത്ര വലിയ പാരിതോഷികങ്ങളുംഅവനെ പ്രീണിപ്പിക്കുകയില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment