Proverbs, Chapter 7 | സുഭാഷിതങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Proverbs

1 മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.2 എന്റെ കല്‍പനകള്‍ പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക.3 അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക.4 ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്,5 മൃദുലഭാഷണം നടത്തുന്നസൈ്വരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍ജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക.6 ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്ന്‌വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി.7 ശുദ്ധഗതിക്കാരായയുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു.8 അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍,9 രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ളവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.10 അപ്പോള്‍ കുടിലഹൃദയയായ അവള്‍വേശ്യയെപ്പോലെ ഉടുത്തൊരുങ്ങിഅവനെതിരേ വന്നു.11 അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവളുംതന്നിഷ്ടക്കാരിയുമാണ്; അവള്‍ വീട്ടില്‍ ഉറച്ചിരിക്കാറില്ല.12 തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറിഅവള്‍ കാത്തിരിക്കുന്നു.13 അവള്‍ അവനെ പിടികൂടി ചുംബിക്കുന്നു; നിര്‍ലജ്ജമായ മുഖഭാവത്തോടെ അവള്‍ അവനോടു പറയുന്നു:14 എനിക്കു ബലികള്‍സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍പൂര്‍ത്തിയാക്കിയിരിക്കുന്നു.15 തന്‍മൂലം, ഇപ്പോള്‍ ഞാന്‍ നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വംഅന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു.16 ഞാന്‍ എന്റെ തല്‍പം വിരികള്‍കൊണ്ടും ഈജിപ്തിലെ വര്‍ണപ്പകിട്ടാര്‍ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.17 ഞാന്‍ മീറ, അകില്‍, കറുവാപ്പട്ടഎന്നിവയാല്‍ എന്റെ കിടക്കസുരഭിലമാക്കിയിരിക്കുന്നു.18 പ്രഭാതമാകുന്നതുവരെ നമുക്ക്‌കൊതിതീരെ സ്‌നേഹം നുകരാം; നമുക്കു സ്‌നേഹത്തില്‍ ആറാടാം.19 എന്തെന്നാല്‍, എന്റെ ഭര്‍ത്താവ് വീട്ടിലില്ല; അവന്‍ ദീര്‍ഘയാത്ര പോയിരിക്കുന്നു.20 സഞ്ചി നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ.21 ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവള്‍ അവനെ പ്രേരിപ്പിക്കുന്നു; മധുരമൊഴിയാല്‍ അവള്‍അവനെ നിര്‍ബന്ധിക്കുന്നു.22 കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ,23 ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കുപറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു; ജീവനാണ് തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല.24 ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുശ്രദ്ധിച്ചു കേള്‍ക്കുവിന്‍.25 നിങ്ങളുടെ ഹൃദയം അവളുടെമാര്‍ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെവഴികളില്‍ ചെന്നുപെടാതിരിക്കട്ടെ.26 എന്തെന്നാല്‍, അനേകംപേര്‍അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്..27 അവളുടെ ഭവനംപാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക്അത് ഇറങ്ങിച്ചെല്ലുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment