Ecclesiastes, Chapter 11 | സഭാപ്രസംഗകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation

വിവേകപൂര്‍വം പ്രവര്‍ത്തിക്കുക

1 അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.2 ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ് സംഭവിക്കുക എന്ന് നീ അറിയുന്നില്ലല്ലോ.3 മേഘങ്ങള്‍ വെള്ളം നിറയുമ്പോള്‍ അതു നിശ്‌ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.4 കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.5 ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല.6 രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോ എന്നു നീ അറിയുന്നില്ലല്ലോ.7 വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നത് കണ്ണിനു നല്ലതാണ്.8 ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവന്‍ അക്കാലമെല്ലാം ആനന്ദിക്കട്ടെ; എന്നാല്‍ അന്ധകാരത്തിന്റെ ദിനങ്ങള്‍ നിരവധി ആയിരിക്കുമെന്ന് ഓര്‍ക്കുകയും ചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്.

യുവത്വവും വാര്‍ധക്യവും

9 യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെന്യായവിധിക്കായി വിളിക്കും.10 മന സ്‌സില്‍ നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍ നിന്നു വേദന ദുരീകരിക്കുക;യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment