Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation

ഗാനം ഒന്ന്

1 സോളമന്റെ ഉത്തമഗീതം

മണവാട്ടി:

2 നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.3 നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം പകര്‍ന്ന തൈലം പോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു. 4 എന്നെ കൊണ്ടുപോവുക, നമുക്കു വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്തംതന്നെ.5 ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്. 6 ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട്, വെയിലേറ്റു ഞാന്‍ ഇരുണ്ടുപോയതുകൊണ്ട്, എന്നെതുറിച്ചുനോക്കരുതേ. എന്റെ മാതൃതനയന്‍മാര്‍ എന്നോടു കോപിച്ചു; അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്‍ക്കാരിയാക്കി. എന്നാല്‍ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചില്ല. 7 എന്റെ പ്രാണപ്രിയനേ,എന്നോടു പറയുക. നിന്റെ ആടുകളെ എവിടെ മേയ്ക്കുന്നു? ഉച്ചയ്ക്ക് അവയ്ക്ക് എവിടെവിശ്രമം നല്‍കുന്നു? ഞാനെന്തിനു നിന്റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കടുത്ത് അലഞ്ഞുനടക്കണം?

തോഴിമാര്‍:

8 സ്ത്രീകളില്‍ അതിസുന്ദരിയായവളേ, നിനക്കതറിഞ്ഞുകൂടെങ്കില്‍ആട്ടിന്‍പറ്റത്തിന്റെ കാല്‍ചുവടുകള്‍പിന്തുടരുക; ഇടയന്‍മാരുടെ കൂടാരങ്ങള്‍ക്കരികില്‍നിന്റെ ആട്ടിന്‍കുട്ടികളെ മേയ്ക്കുക.

മണവാളന്‍:

9 എന്റെ പ്രേമധാമമേ, ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിരയോടു നിന്നെ ഞാന്‍ ഉപമിക്കുന്നു.10 നിന്റെ കവിള്‍ത്തടങ്ങള്‍കുറുനിരകൊണ്ടു ശോഭിക്കുന്നു; നിന്റെ കഴുത്തു രത്‌നമാലകള്‍കൊണ്ടും11 വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം.

മണവാട്ടി:

12 രാജാവ് ശയ്യയിലായിരിക്കേ, എന്റെ ജടാമാഞ്ചി തൂമണം തൂകി. 13 എന്റെ പ്രാണപ്രിയന്‍ സ്തനാന്തരത്തില്‍ സൂക്ഷിക്കുന്നനറും പശച്ചിമിഴുപോലെയാണ്. 14 എന്റെ പ്രാണപ്രിയന്‍ എന്‍ഗേദിയിലെ മുന്തിരിത്തോപ്പുകളിലെ മൈലാഞ്ചിപ്പൂങ്കുലപോലെയാണ്.

മണവാളന്‍:

15 എന്റെ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ; നിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.

മണവാട്ടി:

16 എന്റെ പ്രിയനേ, നീ എത്ര സുന്ദരന്‍! അതേ, സുന്ദരന്‍തന്നെ. നമ്മുടെ ശയ്യാതലം ഹരിതമോഹനമാണ്. 17 ദേവദാരുകൊണ്ട് ഉത്തരവുംസരളവൃക്ഷംകൊണ്ട് കഴുക്കോലുംതീര്‍ത്തതാണ് നമ്മുടെ ഭവനം.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment