Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation

1 എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. 2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.3 നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.4 ഞാന്‍ അവരെ കടന്നുപോയതേയുള്ളു; അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല.

മണവാളന്‍:

5 ജറുസലെംപുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ കെഞ്ചുന്നു, സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ.

ഗാനം മൂന്ന്

മണവാട്ടി:

6 മീറയും കുന്തുരുക്കവുംകൊണ്ട്, വ്യാപാരിയുടെ സകലസുഗന്ധചൂര്‍ണങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്ന് ആ വരുന്നതെന്താണ്? 7 സോളമന്റെ പല്ലക്കുതന്നെ; ഇസ്രായേലിന്റെ ശക്തന്‍മാരില്‍ശക്തന്‍മാരായ അറുപതുപേര്‍ അതിന് അകമ്പടി സേവിക്കുന്നു. 8 എല്ലാവരും ഖഡ്ഗധാരികള്‍, എല്ലാവരും യുദ്ധനിപുണന്‍മാര്‍. രാത്രിയില്‍ ആപത്തു വരാതെ അവര്‍അരയില്‍ വാള്‍ തൂക്കിയിട്ടിരിക്കുന്നു.9 സോളമന്‍രാജാവ്, ലബനോനിലെ മരംകൊണ്ട് തനിക്കൊരു പല്ലക്കു നിര്‍മിച്ചു.10 അവന്‍ അതിന്റെ തണ്ട് വെള്ളികൊണ്ടും ചാരുന്നിടം സ്വര്‍ണംകൊണ്ടും ഇരിപ്പിടം ജറുസലെംപുത്രിമാര്‍മനോഹരമായി നെയ്‌തെടുത്ത രക്താംബരംകൊണ്ടും പൊതിഞ്ഞു.11 സീയോന്‍ പുത്രിമാരേ, തന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആനന്ദം അലതല്ലിയ ദിനത്തില്‍, മാതാവ് അണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment