Song of Songs, Chapter 4 | ഉത്തമഗീതം, അദ്ധ്യായം 4 | Malayalam Bible | POC Translation

മണവാളന്‍:

1 എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.2 രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ് നിന്റെ ദന്തനിര. അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.3 നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധു ഊറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്.4 നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മിച്ച ദാവീദിന്റെ ഗോപുരം പോലെയാണ്. വീരന്‍മാരുടെ പരിചകള്‍തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.5 നിന്റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍ മേയുന്ന ഇരട്ടമാന്‍കുട്ടികളെപ്പോലെയാണ്.6 വെയിലാറി, നിഴല്‍ മായുമ്പോള്‍മീറാമലയിലും കുന്തുരുക്കക്കുന്നിലും ഞാന്‍ ഓടിച്ചെല്ലും.7 എന്റെ ഓമനേ, നീസര്‍വാംഗസുന്ദരിയാണ്; നീ എത്ര അവികലയാണ്.8 എന്റെ മണവാട്ടീ, ലബനോനില്‍നിന്ന് എന്റെ കൂടെ വരുക. അതേ, ലബനോനില്‍നിന്ന് എന്റെ കൂടെ പോരുക. അമാനാക്കൊടുമുടിയില്‍നിന്ന് ഇറങ്ങിപ്പോരുക. സെനീറിന്റെയും ഹെര്‍മോന്റെയും കൊടുമുടികളില്‍നിന്ന്, സിംഹങ്ങളുടെ ഗുഹ കളില്‍നിന്ന് പുള്ളിപ്പുലികള്‍ വിഹരിക്കുന്ന മലകളില്‍നിന്ന്, ഇറങ്ങി വരുക.9 എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്റെ ഒറ്റക്കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒറ്റ രത്‌നംകൊണ്ട് എന്റെ ഹൃദയം കവര്‍ന്നെടുത്തിരിക്കുന്നു.10 എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമം എത്ര മാധുര്യമുള്ളത്! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ എത്ര ശ്രേഷ്ഠം! നിന്റെ തൈലം ഏതു സുഗന്ധദ്രവ്യത്തെക്കാളും സുരഭിലമാണ്.11 എന്റെ മണവാട്ടീ, നിന്റെ അധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്റെ നാവില്‍ ഊറുന്നു. നിന്റെ വസ്ത്രങ്ങളുടെ തൂമണംലബനോനിലെ സുഗന്ധദ്രവ്യം പോലെയാണ്.12 അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്റെ സോദരി; എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്രവച്ച നീരുറവ. 13 മാതളത്തോട്ടം നിന്നില്‍ വളരുന്നു; അത് വിശിഷ്ടഫലം പുറപ്പെടുവിക്കുന്നു. മൈലാഞ്ചിയും ജടാമാഞ്ചിയും നിന്നിലുണ്ട്14 14ജടാമാഞ്ചിയും, കുങ്കുമവും, വയമ്പും,ഇലവംഗവും സകലവിധ കുന്തുരുക്കവൃക്ഷങ്ങളും മീറായും കറ്റാര്‍വാഴയും എല്ലാവിധ മികച്ച സുഗന്ധദ്രവ്യങ്ങളും അവിടെയുണ്ട്.15 ഉദ്യാനത്തിലെ ഉറവയാണു നീ; ജീവജലത്തിന്റെ കിണര്‍, ലബനോനില്‍നിന്ന് ഒഴുകുന്ന അരുവി.

മണവാട്ടി:

16 വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്റെ ഉദ്യാനത്തില്‍ വീശുക. അതിന്റെ പരിമളം വിദൂരത്തും പരക്കട്ടെ. എന്റെ പ്രാണപ്രിയന്‍ അവന്റെ ഉദ്യാനത്തില്‍ വരട്ടെ; അതിന്റെ വിശിഷ്ടഫലങ്ങള്‍ ആസ്വദിക്കട്ടെ.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment