തോഴിമാര്‍:
1 അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം.
മണവാട്ടി:
2 എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.3 ഞാനെന്റെ പ്രിയന്‍േറതാണ്;എന്റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.
ഗാനം അഞ്ച്
മണവാളന്‍:
4 എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്.5 നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റം പോലെയാണ്. 6 കുളികഴിഞ്ഞുവരുന്ന ചെമ്മരിയാടുകളെപ്പോലെ ഒന്നൊഴിയാതെ നിരയൊത്തതാണു നിന്റെ പല്ലുകള്‍7 മൂടുപടത്തില്‍ മറഞ്ഞ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതി പോലെയാണ്. 8 അറുപതു രാജ്ഞിമാരും എണ്‍പതു ഉപനാരികളും എണ്ണമറ്റ കന്യകമാരുമുണ്ട്.9 എന്നാല്‍ എന്റെ മാടപ്രാവ്, എന്റെ പൂര്‍ണവതി, ഒരുവള്‍മാത്രം. അമ്മയ്ക്ക് അവള്‍ ഓമനയാണ്; ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള്‍അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെതന്നെ അവളെ പുകഴ്ത്തി.10 ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്?11 ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു; താഴ്‌വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.
മണവാട്ടി:
12 ഞാനറിയാതെതന്നെ എന്റെ ഭാവന എന്നെ രഥത്തില്‍ എന്റെ നാഥന്റെ അരികില്‍ ഇരുത്തി.
തോഴിമാര്‍:
13 ഷൂലാംകന്യകേ, മടങ്ങിവരൂ.മടങ്ങിവരൂ, ഞങ്ങള്‍ നിന്നെ ഒന്നുകണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മധ്യത്തില്‍നൃത്തം ചെയ്യുന്ന ഷൂലാംകന്യകയെനിങ്ങള്‍ എന്തിനു തുറിച്ചുനോക്കുന്നു?


Leave a comment