മണവാളന്‍:
1 രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായ രത്‌നഭൂഷണം പോലെയാണ് നിന്റെ നിതംബം.2 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം3 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം4 ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന് അരികിലുള്ള കുളങ്ങ ള്‍പോലെയാണ് നിന്റെ നയനങ്ങള്‍. ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരം പോലെയാണ് നിന്റെ നാസിക.5 കാര്‍മല്‍മലപോലെ നിന്റെ ശിരസ്‌സ് ഉയര്‍ന്നുനില്‍ക്കുന്നു. നിന്റെ ഒഴുകുന്ന അളകാവലി രക്താംബരം പോലെയാണ്. നിന്റെ അളകങ്ങള്‍ രാജാവിനെ തടവിലാക്കാന്‍ പോന്നതാണ്.6 പ്രിയേ, ആനന്ദദായിനീ, നീ എത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്! 7 ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്. 8 ഞാന്‍ ഈന്തപനയില്‍ കയറും; അതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്റെ ശ്വാസം ആപ്പിളിന്‍േറ തുപോലെ സുഗന്ധമുള്ളതുമായിരിക്കട്ടെ.9 അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയായിരിക്കട്ടെ നിന്റെ ചുംബനങ്ങള്‍.
മണവാട്ടി:
10 ഞാന്‍ എന്റെ പ്രിയന്‍േറതാണ്; അവന്‍ എന്നെയാണ് കാംക്ഷിക്കുന്നത്.11 എന്റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തില്‍ ഉറങ്ങാം.12 രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം.13 ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.


Leave a comment