Wisdom, Chapter 7 | ജ്ഞാനം, അദ്ധ്യായം 7 | Malayalam Bible | POC Translation

1 എല്ലാവരെയും പോലെ ഞാനും മര്‍ത്യനാണ്. മണ്ണില്‍നിന്നുള്ള ആദ്യസൃഷ്ടിയുടെ പിന്‍ഗാമി. മാതൃഗര്‍ഭത്തില്‍ ഞാന്‍ ഉരുവായി,2 ദാമ്പത്യത്തിന്റെ ആനന്ദത്തില്‍, പുരുഷബീജത്തില്‍നിന്ന് ജീവന്‍ ലഭിച്ചു പത്തുമാസം കൊണ്ട് അമ്മയുടെ രക്തത്താല്‍ പുഷ്ടി പ്രാപിച്ചു.3 ജനിച്ചപ്പോള്‍ ഞാനും മറ്റുള്ളവര്‍ ശ്വസിക്കുന്ന വായുതന്നെ ശ്വസിച്ചു. എല്ലാവരും പിറന്ന ഭൂമിയില്‍ ഞാനും പിറന്നുവീണു. എന്റെ ആദ്യശബ്ദം എല്ലാവരുടേ തുംപോലെ കരച്ചിലായിരുന്നു:4 പിള്ള ക്കച്ചയില്‍. ശ്രദ്ധാപൂര്‍വം ഞാന്‍ പരിചരിക്കപ്പെട്ടു.5 രാജാക്കന്‍മാരുടെയും ജീവിതാരംഭം ഇങ്ങനെ തന്നെ. എല്ലാ മനുഷ്യരും ഒന്നു പോലെയാണ് ജീവിതത്തിലേക്കു വരുന്നത്.6 എല്ലാവര്‍ക്കും ജീവിതകവാടം ഒന്നുതന്നെ, കടന്നുപോകുന്നതും അങ്ങനെതന്നെ.7 ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു.8 ചെങ്കോലിലും സിംഹാസനത്തിലുമധികം അവളെ ഞാന്‍ വിലമതിച്ചു. അവളോടു തുലനംചെയ്യുമ്പോള്‍ ധനം നിസ്‌സാരമെന്നു ഞാന്‍ കണക്കാക്കി.9 അനര്‍ഘരത്‌നവും അവള്‍ക്കു തുല്യമല്ലെന്നു ഞാന്‍ കണ്ടു. അവളുടെ മുന്‍പില്‍ സ്വര്‍ണം മണല്‍ത്തരി മാത്രം; വെള്ളി കളിമണ്ണും.10 ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍ അവളെ ഞാന്‍ സ്‌നേഹിച്ചു. പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല.11 അവളോടൊത്ത് എല്ലാ നന്‍മകളും എണ്ണമറ്റ ധനവും എനിക്കു ലഭിച്ചു.12 അവയിലെല്ലാം ഞാന്‍ സന്തോഷിച്ചു; ജ്ഞാനമാണ് അവയെ നയിക്കുന്നത്. എങ്കിലും, അവളാണ് അവയുടെ ജനനിയെന്നു ഞാന്‍ ഗ്രഹിച്ചില്ല.

ജ്ഞാനം പകരാന്‍ ആഗ്രഹം

13 കാപട്യമെന്നിയേ ഞാന്‍ ജ്ഞാനമഭ്യസിച്ചു; വൈമനസ്യമെന്നിയേ അതു പങ്കുവച്ചു; ഞാന്‍ അവളുടെ സമ്പത്ത് മറച്ചുവയ്ക്കുന്നില്ല.14 അതു മനുഷ്യര്‍ക്ക് അക്ഷയനിധിയാണ്; ജ്ഞാനം സിദ്ധിച്ചവര്‍ ദൈവത്തിന്റെ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു.15 വിവേ കത്തോടെ സംസാരിക്കാനും ദൈവദാനങ്ങള്‍ക്കൊത്തവിധം ചിന്തിക്കാനും ദൈവം എന്നെ അനുഗ്രഹിക്കട്ടെ! അവിടുന്നാണ് ജ്ഞാനത്തെപ്പോലും നയിക്കുന്നതും ജ്ഞാനിയെ തിരുത്തുന്നതും.16 വിവേകവും കരകൗശലവിദ്യയും എന്നപോലെ നമ്മളും നമ്മുടെ വചനങ്ങളും അവിടുത്തെ കരങ്ങളിലാണ്.17 പ്രപ ഞ്ചഘടനയും പഞ്ചഭൂതങ്ങളുടെ പ്രവര്‍ത്തനവും18 കാലത്തിന്റെ ആദിമധ്യാന്തങ്ങളും സൂര്യന്റെ അയനങ്ങളുടെ മാറ്റങ്ങളും ഋതുപരിവര്‍ത്തനങ്ങളും19 വത്‌സരങ്ങളുടെ ആവര്‍ത്തനചക്രങ്ങളും നക്ഷത്രരാശിയുടെ മാറ്റങ്ങളും20 മൃഗങ്ങളുടെ പ്രകൃതവും വന്യമൃഗങ്ങളുടെ ശൗര്യവും ആത്മാക്കളുടെ ശ ക്തിയും മനുഷ്യരുടെയുക്തിബോധവും സ സ്യങ്ങളുടെ വിവിധത്വവും വേരുകളുടെ ഗുണവും തെറ്റുപറ്റാത്തവിധം മനസ്‌സിലാക്കാന്‍ അവിടുന്നാണ് എനിക്കിടയാക്കിയത്.21 നിഗൂഢമായതും പ്രകടമായതും ഞാന്‍ പഠിച്ചു.

ജ്ഞാനത്തിന്റെ മഹത്വം

22 സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്.23 അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്‍പിക്കാനാവാത്ത തും നന്‍മയെ സ്‌നേഹിക്കുന്നതും തീക്ഷ്ണ വും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്കണ്ഠയില്‍നിന്നു മുക്തവും സര്‍വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്.24 എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം; അവള്‍ തന്റെ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു.25 അവള്‍ ദൈവശക്തിയുടെ ശ്വാസവും, സര്‍വശക്തന്റെ മഹത്വത്തിന്റെ ശുദ്ധമായ നിസ്‌സരണവുമാണ്. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല;26 നിത്യതേജസ്‌സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം, അവിടുത്തെനന്‍മയുടെ പ്രതിരൂപം.27 ഏകയെങ്കിലും സകലതും അവള്‍ക്കു സാധ്യമാണ്, മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വവും നവീകരിക്കുന്നു, ഓരോ തലമുറയിലുമുള്ള വിശുദ്ധചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു.28 ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്‌നേഹിക്കുന്നു.29 ജ്ഞാനത്തിനു സൂര്യനെക്കാള്‍ സൗന്ദര്യമുണ്ട്. അവള്‍ നക്ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രേഷ്ഠ; കാരണം,30 പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment