Ecclesiasticus, Chapter 9 | പ്രഭാഷകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation

സ്ത്രീകളോടുള്ള സമീപനം

1 ഇഷ്ടപത്‌നിയോട് അസൂയ അരുത്; അവള്‍ക്കു നിന്നെ വഞ്ചിക്കാന്‍ തോന്നും.2 സ്ത്രീക്കു വഴങ്ങരുത്; അവള്‍നിന്റെ മേല്‍ ആധിപത്യം ഉറപ്പിക്കും.3 സൈ്വരിണിയെ സന്ദര്‍ശിക്കരുത്; നീ അവളുടെ വലയില്‍ കുടുങ്ങും.4 അഴിഞ്ഞാട്ടക്കാരിയോട് അടുക്കരുത്;നീ അവളുടെ കുടുക്കില്‍പ്പെടും.5 കന്യകയുടെമേല്‍ കണ്ണുവയ്ക്കരുത്;നീ കാലിടറി വീഴും; പരിഹാരം ചെയ്യേണ്ടിയും വരും.6 കുലടയ്ക്ക് അടിമയാകരുത്; നിനക്കുള്ളതെല്ലാം നഷ്ടപ്പെടും.7 നഗരവീഥികളില്‍ അങ്ങുമിങ്ങുംനോക്കി നടക്കരുത്; ആളൊഴിഞ്ഞകോണുകളില്‍ അലയരുത്.8 രൂപവതിയില്‍ കണ്ണു പതിയരുത്; മറ്റൊരുവനു സ്വന്തമായ സൗന്ദര്യത്തെഅഭിലഷിക്കരുത്. സ്ത്രീസൗന്ദര്യം അനേകരെവഴിതെറ്റിച്ചിട്ടുണ്ട്; വികാരം അഗ്‌നിപോലെ ആളിക്കത്തുന്നു.9 അന്യന്റെ ഭാര്യയോടൊത്ത് ഭക്ഷണത്തിനിരിക്കരുത്; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്. നിന്റെ ഹൃദയം അവളിലേക്ക് ആകൃഷ്ടമാകും; നീ നാശത്തിലേക്കു തെന്നിവീഴും.

സുഹൃദ്ബന്ധം

10 പഴയ സ്‌നേഹിതനെ പരിത്യജിക്കരുത്; പുതിയവന്‍ അവനു തുല്യനായിരിക്കുകയില്ല. പുതിയ സ്‌നേഹിതന്‍ പുതിയ വീഞ്ഞുപോലെ പഴകുംതോറും ഹൃദ്യതയേറും.11 പാപിയുടെ ഭാഗ്യത്തില്‍ അസൂയപ്പെടരുത്; അവന്റെ അവസാനം നിനക്കറിയില്ലല്ലോ.12 അഹങ്കാരിയുടെ വിജയത്തില്‍ ഭ്രമിക്കേണ്ടാ; മരിക്കുംമുമ്പ് അവര്‍ക്ക് ശിക്ഷ ലഭിക്കും.13 കൊല്ലാന്‍ അധികാരമുള്ളവനില്‍നിന്ന് അകന്നു നില്‍ക്കുക; മരണഭയം നിന്നെ അലട്ടുകയില്ല. അവനെ സമീപിക്കേണ്ടിവന്നാല്‍സൂക്ഷിച്ചു പെരുമാറുക; അല്ലെങ്കില്‍ അവന്‍ നിന്റെ ജീവന്‍ അപഹരിക്കും. അപകടമേഖലയില്‍ കെണികളുടെ നടുവിലാണു നീ ചരിക്കുന്നതെന്ന് ഓര്‍ക്കുക.14 അയല്‍ക്കാരനെ കഴിയുന്നത്ര അറിയാന്‍ ശ്രമിക്കുക; ജ്ഞാനികളുടെ ഉപദേശം തേടുക.15 അറിവുള്ളവരോടേ സംസാരിക്കാവൂ; നിന്റെ സംഭാഷണം അത്യുന്നതന്റെ നിയമങ്ങളെപ്പറ്റി ആയിരിക്കട്ടെ.16 നീതിമാന്‍മാരോടൊത്തേ ഭക്ഷിക്കാവൂ; കര്‍ത്താവിനോടുള്ള ഭക്തിയായിരിക്കണം നിന്റെ അഭിമാനം.17 ശില്‍പിയുടെ മഹത്വം തെളിയുന്നത്ശില്‍പത്തിലാണ്. കഴിവുറ്റ വാഗ്മി ജനത്തെനയിക്കുന്നു.18 ഏഷണിക്കാരനെ നഗരത്തിനെല്ലാം ഭയമാണ്; വിടുവായനെ വെറുക്കാത്തവരില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment