1 ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.2 അഴകിന് അമിതവില കല്‍പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.3 പറക്കുന്ന ജീവികളില്‍ തേനീച്ച എത്ര ചെറുത്! എന്നാല്‍, അത് ഉത്പാദിപ്പിക്കുന്ന വസ്തു മാധുര്യമുള്ളവയില്‍ അതിശ്രേഷ്ഠം.4 വസ്ത്രമോടിയില്‍ അഹങ്കരിക്കരുത്, ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്.5 കിരീടധാരികള്‍ തറപറ്റുന്നു; ഒന്നുമല്ലാത്തവന്‍ കിരീടമണിയുന്നു.6 എത്രയോ മന്നന്‍മാര്‍ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്ധന്‍മാര്‍ കരുണയ്ക്ക്‌കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്!
സംയമനം പാലിക്കുക
7 അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം.8 കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്; ഇടയ്ക്കുകയറി പറയരുത്.9 വേണ്ടാത്തകാര്യത്തില്‍ തലയിടരുത്; പാപികളുടെ വിധിത്തീര്‍പ്പില്‍പങ്കാളിയാകരുത്.10 മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങള്‍ ഏറിയാല്‍ തെറ്റുപറ്റാന്‍ എളുപ്പമുണ്ട്. പലതിന്റെ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാന്‍ നോക്കിയാല്‍രക്ഷപെടുകയുമില്ല.11 നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്തിട്ടുംദാരിദ്ര്യം ഒഴിയാത്തവരുണ്ട്.12 വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്ഷിച്ച് ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.13 അനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്ന് അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.14 ഭാഗ്യവും നൈര്‍ഭാഗ്യവും,15 ജീവനും മരണവും,16 ദാരിദ്ര്യവും, ഐശ്വര്യവും, കര്‍ത്താവില്‍നിന്നു വരുന്നു.17 കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്തനില്‍നിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും.18 നിരന്തരമായ പ്രയത്‌നംകൊണ്ടുംലോഭംകൊണ്ടും ധനികരാകുന്നവരുണ്ട്; ഇതാണ് അവരുടെ നേട്ടം.19 ഞാന്‍ വിശ്രമം കണ്ടെത്തി; എന്റെ സമ്പത്തില്‍ ഞാന്‍ ആനന്ദിക്കുംഎന്ന് അവന്‍ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകംവിടാന്‍എത്രനേരമുണ്ടെന്ന് അവന്‍ അറിയുന്നില്ല.
ദൈവത്തില്‍ ആശ്രയം
20 നിന്റെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെഅനുഷ്ഠിക്കുക; വാര്‍ദ്ധക്യംവരെ ജോലിചെയ്യുക.21 പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.22 കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.23 എനിക്കിനി എന്തുവേണം, എന്തുസന്തോഷമാണ് ഇനി കിട്ടാനുള്ളത്എന്നു നീ പറയരുത്.24 എനിക്കുവേണ്ടതെല്ലാം ഉണ്ട്, എന്ത് ആപത്തു വരാനാണ് എന്നും പറയരുത്.25 ഐശ്വര്യത്തില്‍ കഷ്ടത വിസ്മരിക്കപ്പെടുന്നു; കഷ്ടതയില്‍ ഐശ്വര്യവും.26 മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്തപ്രതിഫലം നല്‍കാന്‍ കര്‍ത്താവിനു കഴിയും.27 ഒരു നാഴികനേരത്തെ വേദന കഴിഞ്ഞകാലത്തെ സുഖങ്ങള്‍ മുഴുവന്‍മായിച്ചുകളയുന്നു; ജീവിതാന്തത്തില്‍ മനുഷ്യന്റെ യഥാര്‍ഥസ്വഭാവം വെളിപ്പെടും.28 മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.
യഥാര്‍ഥ സ്‌നേഹിതന്‍
29 എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്; കൗശലക്കാരന്റെ ഉപായങ്ങള്‍ നിരവധിയാണ്.30 കൂട്ടിലടച്ച പക്ഷിയെപ്പോലെയാണ് അഹങ്കാരിയുടെ മനസ്‌സ്; ചാരനെപ്പോലെ അവന്‍ നിന്റെ ദൗര്‍ബല്യങ്ങള്‍ ഉറ്റുനോക്കുന്നു.31 നന്‍മയെ തിന്‍മയാക്കാന്‍ അവന്‍ നോക്കിയിരിക്കുകയാണ്; സത്പ്രവൃത്തികളിലും അവന്‍ കുറ്റം കണ്ടുപിടിക്കും.32 കാട്ടുതീ പടര്‍ത്താന്‍ ഒരു കനല്‍ മതി; രക്തച്ചൊരിച്ചിലിന് അവസരംപാര്‍ത്തിരിക്കുകയാണു പാപി.33 നീചനെ സൂക്ഷിക്കുക; അവന്റെ മനസ്‌സുനിറയെ തിന്‍മയാണ്; അവന്‍ നിന്റെ മേല്‍ മായാത്ത കറപുരട്ടും.34 അപരിചിതനെ വീട്ടില്‍ കയറ്റിയാല്‍അവന്‍ നിന്നെ ദ്രോഹിക്കും; സ്വഭവനത്തില്‍ നീ അന്യനായിത്തീരും.


Leave a comment