നീതിമാന്റെ സമ്മാനം
1 കര്‍ത്താവിന്റെ ഭക്തന് ഇതു ചെയ്യും; കല്പനകളില് ഉറച്ചു നില്ക്കുന്നവനു ജ്ഞാനം ലഭിക്കും.2 അമ്മയെപ്പോലെ അവള് അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും.3 അറിവിന്റെ അപ്പംകൊണ്ട് അവള്അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും.4 അവന് അവളെ ചാരി നില്ക്കും;വീഴുകയില്ല. അവളില്‍ ആശ്രയിക്കും;ലജ്ജിതനാവുകയില്ല.5 അവള് അവന് അയല്‍ക്കാരുടെ ഇടയില്‍ ഔന്നത്യം നല്‍കും; സമൂഹമധ്യേ സംസാരിക്കാന്‍അവനു കഴിവു നല്‍കും.6 അവന് സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും; അനന്തമായ കീര്‍ത്തി ആര്‍ജിക്കുകയും ചെയ്യും.7 ഭോഷന്മാര്ക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക് അവളെ കാണാനോ കഴിയുകയില്ല.8 അഹങ്കാരികളില്‍നിന്ന് അവള്‍അകന്നു വര്‍ത്തിക്കുന്നു; നുണയരുടെ ചിന്തയ്ക്ക് അവള്‍അപ്രാപ്യയാണ്.9 സ്തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല. അവന് കര്‍ത്താവില്‍നിന്നുപ്രചോദനം ഉള്‍ക്കൊള്ളുന്നില്ല.10 ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുരണമാണ് സ്തോത്രഗീതം; കര്‍ത്താവാണ് അതിനെ പ്രചോദിപ്പിക്കുന്നത്.
മനുഷ്യന്റെ ഉത്തരവാദിത്വം
11 എന്റെ വീഴ്ചയ്ക്കു കാരണംകര്‍ത്താവാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല.12 അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്ക് പാപിയെ ആവശ്യമില്ല.13 എല്ലാ മ്ളേച്ഛതകളും കര്‍ത്താവ്വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല.14 ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്കി.15 മനസ്സുവച്ചാല്‍ നിനക്കു കല്പനകള്പാലിക്കാന് സാധിക്കും; വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്.16 അഗ്നിയും ജലവും അവിടുന്ന്നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്ടമുള്ളത് എടുക്കാം.17 ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും.18 കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്; സര്‍വശക്തനും സര്‍വജ്ഞനുംആണ് അവിടുന്ന്.19 കര്‍ത്താവ് തന്റെ ഭക്തരെ കടാക്ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു.20 പാപം ചെയ്യാന്‍ അവിടുന്ന്ആരോടും കല്പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല.


Leave a comment