ദുഷ്ടനു ശിക്ഷ
1 കൊള്ളരുതാത്ത മക്കളുടെകൂട്ടത്തെ ആഗ്രഹിക്കരുത്; ദൈവഭയമില്ലാത്ത പുത്രരില്‍ആനന്ദിക്കുകയും അരുത്.2 ദൈവഭയമില്ലാത്ത പുത്രര്‍പെരുകുമ്പോള്‍ ആനന്ദിക്കരുത്.3 അവരുടെ ദീര്‍ഘായുസ്‌സിലും എണ്ണത്തിലും നിന്റെ പ്രതീക്ഷകള്‍ അര്‍പ്പിക്കേണ്ടാ; കാരണം, ദൈവഭയമുള്ള ഒരുവന്‍ ആയിരം പാപികളെക്കാള്‍ മെച്ചമാണ്. ദൈവഭയം ഇല്ലാത്ത മക്കള്‍ഉണ്ടാകുന്നതിനെക്കാള്‍ ഭേദംഅനപത്യനായി മരിക്കുന്നതാണ്.4 വിവേകമുള്ള ഒരുവനാല്‍ നഗരംജനനിബിഡമാകും; നിയമനിഷ്ഠയില്ലാത്തഒരു വര്‍ഗംവഴി അതു ശൂന്യമാകും.5 ഇങ്ങനെയുള്ള പലതും എന്റെ കണ്ണു കണ്ടിട്ടുണ്ട്; ഇതിനെക്കാള്‍ വലുത് എന്റെ ചെവി കേട്ടിട്ടുമുണ്ട്.6 പാപികള്‍ സംഘംചേരുമ്പോള്‍അഗ്‌നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനതക്രോധം ആളിക്കത്തിക്കുന്നു;7 സ്വശക്തിയില്‍ വിശ്വസിച്ച്, ദൈവത്തോടു മത്‌സരിച്ച പുരാതനമല്ലന്‍മാരോട്അവിടുന്ന് ക്ഷമിച്ചില്ല.8 ലോത്തിന്റെ അയല്‍ക്കാരെ അഹങ്കാരംനിമിത്തം അവിടുന്ന് വെറുത്തു;അവരെ വെറുതെ വിട്ടില്ല.9 നാശത്തിന് ഉഴിഞ്ഞിട്ട്, പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്അവിടുന്ന് കരുണകാണിച്ചില്ല.10 കലാപത്തിന് അണിനിരന്ന ആറുലക്ഷം ദുര്‍വാശിക്കാരോടും അവിടുന്ന് കരുണകാണിച്ചില്ല.11 ദുശ്ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലും അവന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നെങ്കില്‍, അദ്ഭുതമാണ്; കരുണയും കോപവും കര്‍ത്താവിനോടുകൂടെയുണ്ട്; ക്ഷമിക്കുമ്പോഴും ക്രോധം ചൊരിയുമ്പോഴും അവിടുത്തെ ശക്തിയാണ് പ്രകടമാകുന്നത്.12 അവിടുത്തെ കാരുണ്യംപോലെതന്നെശിക്ഷയും വലുതാണ്; പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്ന് മനുഷ്യനെ വിധിക്കുന്നു.13 കൊള്ളമുതലുമായി പാപി രക്ഷപെടുകയില്ല; ദൈവഭക്തന്റെ ക്ഷമ വൃഥാ ആവുകയുമില്ല.14 കരുണകാണിക്കാന്‍15 കര്‍ത്താവ്അവസരം കണ്ടെത്തും;16 പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലംഓരോരുത്തനും ലഭിക്കും.17 ഇങ്ങനെ പറയരുത്: ഞാന്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കും, ഉന്നതത്തില്‍ ആരെന്നെ ഓര്‍ക്കും? അനേകം ആളുകളുടെ ഇടയില്‍ഞാന്‍ ശ്രദ്ധിക്കപ്പെടുകയില്ല. നിസ്‌സീമമായ സൃഷ്ടികളുടെഇടയില്‍ ഞാന്‍ ആരാണ്?18 സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവുംആഴവും ഭൂമിയും അവിടുത്തെസന്ദര്‍ശനത്തില്‍ വിറകൊള്ളും.19 പര്‍വതങ്ങളും ഭൂമിയുടെ അടിസ്ഥാനങ്ങളും അവിടുത്തെ നോട്ടത്തില്‍ കുലുങ്ങും.20 ഇതെപ്പറ്റി ആരും ധ്യാനിക്കുന്നില്ല; അവിടുത്തെ മാര്‍ഗങ്ങളെപ്പറ്റിആരും ചിന്തിക്കുന്നില്ല.21 മനുഷ്യദൃഷ്ടിക്ക് അഗോചരമായകൊടുങ്കാറ്റുപോലെ അവിടുത്തെമിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു.22 അവിടുത്തെ നീതിയുക്തമായപ്രവൃത്തികള്‍ ആരു പ്രഘോഷിക്കും? ആര് അവയ്ക്കുവേണ്ടി കാത്തിരിക്കും? പ്രതിഫലത്തിന്റെ ദിനം വിദൂരത്താണ്.23 ഇങ്ങനെയാണു വിവേകശൂന്യന്‍വിചാരിക്കുന്നത്, ബുദ്ധിശൂന്യന്‍മൂഢമായി ചിന്തിക്കുന്നു.
മനുഷ്യനും പ്രപഞ്ചവും
24 മകനേ, ഞാന്‍ പറയുന്നതു കേട്ട്ജ്ഞാനം ആര്‍ജിക്കുക; എന്റെ വാക്കു സൂക്ഷ്മമായി മനസ്‌സിലാക്കുക.25 സൂക്ഷ്മതയുള്ള ഉപദേശവും ജ്ഞാനവുമാണ് ഞാന്‍ നല്‍കുന്നത്.26 ആദിയില്‍ കര്‍ത്താവ് സൃഷ്ടിച്ചപ്പോള്‍സൃഷ്ടികളുടെ കര്‍മരംഗവും നിര്‍ണയിച്ചു.27 ശാശ്വതമായ ക്രമത്തിലാണ് അവയെസംവിധാനം ചെയ്തത്; അതു ഭാവിതലമുറകള്‍ക്കും ബാധകമാണ്; അവയ്ക്കു വിശപ്പോ ക്ഷീണമോ ഇല്ല; ഒരിക്കലും അവ കര്‍മത്തില്‍നിന്നുവിരമിക്കുന്നില്ല.28 അവ പരസ്പരം തിക്കിത്തിരക്കുന്നില്ല. അവ ഒരിക്കലും അവിടുത്തെ വാക്കുധിക്കരിക്കുന്നില്ല.29 കര്‍ത്താവ് ഭൂമിയെ നോക്കുകയുംതന്റെ നന്‍മകള്‍കൊണ്ട് അതിനെനിറയ്ക്കുകയും ചെയ്തു.30 എല്ലാവിധ ജീവജാലങ്ങളെയുംകൊണ്ട് അവിടുന്ന് അതിന്റെ ഉപരിതലം നിറച്ചു; അവ മണ്ണിലേക്കു മടങ്ങും.


Leave a comment