Ecclesiasticus, Chapter 19 | പ്രഭാഷകൻ, അദ്ധ്യായം 19 | Malayalam Bible | POC Translation

1 മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും.2 വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.3 വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും.

സംസാരത്തില്‍ സൂക്ഷിക്കുക

4 മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു.5 ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും.6 വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും.7 കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.8 മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്.9 കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവന്‍ നിന്നെ വെറുക്കും.10 കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീപൊട്ടിത്തെറിക്കുകയില്ല.11 രഹസ്യം കേട്ട വിഡ്ഢി പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ ക്‌ളേശിക്കും.12 തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രം പോലെയാണ് ഭോഷന്റെ ഉള്ളില്‍രഹസ്യം.13 കേട്ട കാര്യം സ്‌നേഹിതനോടുനേരിട്ടു ചോദിക്കുക; അവന്‍ അതു ചെയ്തിട്ടില്ലായിരിക്കാം; ചെയ്താല്‍തന്നെ, മേലില്‍അങ്ങനെ ചെയ്യാതിരിക്കട്ടെ.14 അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ, മേലില്‍അങ്ങനെ പറയാതിരിക്കട്ടെ.15 സ്‌നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്.16 ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട് ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?17 അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്18 അവനുമായി സംസാരിക്കുക;19 അത്യുന്നതന്റെ നിയമം നിറവേറ്റാന്‍ഇടനല്‍കുക.

യഥാര്‍ഥ ജ്ഞാനം

20 എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;
21 ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്. 22 തിന്‍മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്.23 നിന്ദ്യമായ സാമര്‍ഥ്യവും ഉണ്ട്; ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രം ഭോഷനായിരിക്കുന്നവനുമുണ്ട്.24 നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ് ദൈവഭയമുള്ള ബുദ്ധിഹീനന്‍.25 സൂക്ഷമവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ഥ്യവും ഉണ്ട്; തന്‍കാര്യം നേടാന്‍ നിഷ്‌കരുണംപ്രവര്‍ത്തിക്കുന്നവരുണ്ട്.26 ശിരസ്‌സു നമിച്ചു വിലപിച്ചുനടക്കുന്നആഭാസന്‍ ഉണ്ട്; അവന്റെ ഹൃദയം നിറയെ കാപട്യമാണ്.27 അവന്‍ മുഖം മറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെ മേല്‍ ചാടിവീഴും.28 അശക്തികൊണ്ടു പാപത്തില്‍നിന്ന്ഒഴിഞ്ഞുനിന്നാലും തക്കം കിട്ടുമ്പോള്‍തിന്‍മ പ്രവര്‍ത്തിക്കും.29 ബാഹ്യഭാവം നോക്കിയാണുമനുഷ്യനെ അറിയുന്നത്; ബുദ്ധിമാനെ മുഖം കണ്ടാല്‍ അറിയാം.30 വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment