Ecclesiasticus, Chapter 20 | പ്രഭാഷകൻ, അദ്ധ്യായം 20 | Malayalam Bible | POC Translation

അവസരോചിതമായി സംസാരിക്കുക

1 സമയോചിതമല്ലാത്ത ശാസനയുണ്ട്; മൗനം അവലംബിക്കുന്ന ബുദ്ധിമാനുമുണ്ട്;2 കോപം ഉള്ളില്‍ വയ്ക്കുന്നതിനെക്കാള്‍ഭേദമാണ് ശാസിക്കുന്നത്;3 കുറ്റമേറ്റു പറയുന്നവനു ശിക്ഷഒഴിഞ്ഞുകിട്ടും.4 അക്രമം കൊണ്ട് നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്‍ഡനെപ്പോലെയാണ്.5 മൗനം കൊണ്ടു ബുദ്ധിമാനായികരുതപ്പെടുന്നവന്‍ ഉണ്ട്; അതിഭാഷണം കൊണ്ടുവെറുക്കപ്പെടുന്നവനുമുണ്ട്;6 മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ട് മൗനം ദീക്ഷിക്കുന്നവനുമുണ്ട്. സംസാരിക്കേണ്ടത് എപ്പോഴെന്ന്അറിയാവുന്നതുകൊണ്ടുമൗനം പാലിക്കുന്നവനുമുണ്ട്:7 ഉചിതമായ സമയംവരെ ബുദ്ധിമാന്‍മൗനം പാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.8 അമിതഭാഷി നിന്ദ്യനാണ്; തള്ളിക്കേറി സംസാരിക്കുന്നവനുംവെറുക്കപ്പെടും.9 ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യമായും.10 നിഷ്പ്രയോജനമായ ദാനമുണ്ട്; ഇരട്ടി മടക്കിക്കിട്ടുന്ന ദാനവുമുണ്ട്.11 അവമതിയിലേക്കു നയിക്കുന്ന ബഹുമതിയുണ്ട്: താഴ്മയില്‍ നിന്നു മഹത്വത്തിലേക്ക്ഉയരുന്നവരുമുണ്ട്.12 കുറഞ്ഞവിലയ്ക്ക് ഏറെ വാങ്ങുന്നവരുണ്ട്; ഏഴിരട്ടി കൊടുക്കുന്നവരുമുണ്ട്.13 ബുദ്ധിമാന്‍ സംസാരത്തിലൂടെപ്രീതി നേടുന്നു. ഭോഷന്റെ ഉപചാരം വ്യര്‍ഥമാണ്.14 ഭോഷന്റെ ദാനം നിനക്ക് ഉതകുകയില്ല; അവന്റെ പ്രതീക്ഷ ഏഴിരട്ടിയാണ്;15 അവന്‍ അല്‍പം നല്‍കുകയുംഅധികം വീമ്പടിക്കുകയും ചെയ്യുന്നു; അവര്‍ തന്നെത്തന്നെ കൊട്ടിഘോഷിക്കുന്നു; ഇന്നു കടംകൊടുത്ത് നാളെ തിരികെചോദിക്കുന്നവന്‍ നിന്ദ്യനാണ്.16 ഭോഷന്‍ പറയും, എനിക്ക്‌സ്‌നേഹിതന്‍മാരാരുമില്ല; എന്റെ സത്പ്രവൃത്തികള്‍ക്കുപ്രതിഫലം ലഭിക്കുന്നില്ല; എന്റെ അപ്പം ഭക്ഷിക്കുന്നവന്‍എന്നെ നിന്ദിക്കുന്നു.17 എത്രയോ പേര്‍ അവനെ പരിഹസിക്കും! അതും എത്ര പ്രാവശ്യം!18 വാക്കില്‍ പിഴയ്ക്കുന്നതിനെക്കാള്‍ഭേദമാണ് കാല്‍തെറ്റിവീഴുന്നത്; ദുഷ്ടന്‍ അതിവേഗം നിലംപതിക്കുന്നു.19 അജ്ഞരുടെ അധരങ്ങള്‍ ആവര്‍ത്തിക്കുന്ന അവസരോചിത മല്ലാത്ത കഥപോലെയാണ്‌സംസ്‌കാരശൂന്യന്‍.20 ഭോഷന്റെ നാവില്‍നിന്നുവരുന്ന സൂക്തങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നു; അവസരോചിതമല്ല അവന്റെ വാക്ക്.21 ദാരിദ്ര്യം പാപത്തില്‍നിന്ന്ഒരുവനെ അകറ്റിനിര്‍ത്താം; വിശ്രമവേളയില്‍ മനസ്‌സാക്ഷിഅവനെ അലട്ടുന്നില്ല.22 അവമാനഭീതിയാല്‍ നശിക്കുന്നവരുണ്ട്;ഭോഷന്റെ വാക്ക് ഭയന്നു ജീവന്‍ ഒടുക്കുന്നവരുണ്ട്.23 മിഥ്യാഭിമാനംനിമിത്തം സ്‌നേഹിതനുവാഗ്ദാനം നല്‍കുന്നവന്‍ അനാവശ്യമായി അവന്റെ ശത്രുത നേടുന്നു.24 നുണ വികൃതമായ കറയാണ്; അജ്ഞന്റെ അധരത്തില്‍ അത്എപ്പോഴും കാണും.25 കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്; രണ്ടുപേരുടെയും വിധി നാശംതന്നെ.26 നുണ പറയുന്ന പ്രവണതഅപകീര്‍ത്തി വരുത്തുന്നു; അവമാനം അവനെ അനുധാവനം ചെയ്യും.27 ബുദ്ധിപൂര്‍വമായ സംസാരംഉത്കര്‍ഷത്തിനു നിദാനം; വിജ്ഞന്‍മഹാന്‍മാരെ പ്രസാദിപ്പിക്കും.28 മണ്ണില്‍ അധ്വാനിക്കുന്നവന്‍വിളവുകുന്നുകൂട്ടും; പ്രബലരെ പ്രീതിപ്പെടുത്തുന്നവന്റെ തെറ്റുകള്‍ക്കു മാപ്പു ലഭിക്കും.29 സമ്മാനങ്ങളും ദാനങ്ങളുംജ്ഞാനികളെ അന്ധരാക്കുന്നു; വായില്‍ തിരുകിയ തുണിപോലെഅവ ശാസനകളെ നിശ്ശബ്ദമാക്കുന്നു.30 മറഞ്ഞിരിക്കുന്ന ജ്ഞാനവും അജ്ഞാതമായ നിധിയുംകൊണ്ട് എന്തു പ്രയോജനം?31 സ്വന്തം ഭോഷത്തം മറച്ചുവയ്ക്കുന്നവന്‍സ്വന്തം ജ്ഞാനം മറച്ചുവയ്ക്കുന്നവനെക്കാള്‍ ഭേദമാണ്.32 കര്‍ത്താവിനെ തേടുന്ന ദീര്‍ഘക്ഷമയാണ് അനിയന്ത്രികമായ ജീവിതസാരഥ്യത്തെക്കാള്‍ ഭേദം.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment