Ecclesiasticus, Chapter 25 | പ്രഭാഷകൻ, അദ്ധ്യായം 25 | Malayalam Bible | POC Translation

ആദരണീയര്‍

1 എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് – സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കു പരസ്പരമുള്ള ലയം.2 മൂന്നു തരക്കാരെ എന്റെ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍കടുത്ത അമര്‍ഷം ഉളവാക്കുന്നു – ഗര്‍വിഷ്ഠനായയാചകന്‍,വ്യാജം പറയുന്ന ധനവാന്‍,മൂഢനായ വൃദ്ധവ്യഭിചാരി.3 യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്തനിനക്കു വാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍ കഴിയും?4 നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്!5 വൃദ്ധനില്‍ വിജ്ഞാനവുംമഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരം!6 അനുഭവസമ്പത്ത് വയോധികനുകിരീടവും ദൈവഭക്തിഅവന് അഭിമാനവുമാണ്.7 ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്റെ ഹൃദയത്തെ പ്രമോദിപ്പിച്ചു; പത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്ദിക്കുന്നവന്‍,ശത്രുക്കളുടെ പതനം കാണാന്‍ കഴിയുന്നവന്‍,8 ബുദ്ധിമതിയായ ഭാര്യയോടുകൂടിജീവിക്കുന്നവന്‍, വാക്കില്‍പിഴയ്ക്കാത്തവന്‍, തന്നെക്കാള്‍ താഴ്ന്നവനു ദാസ്യവൃത്തി ചെയ്തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍.9 വിവേകം നേടിയവനും ശ്രദ്ധാലുക്കളായശ്രോതാക്കളോട് സംസാരിക്കുന്നവനും ഭാഗ്യവാന്‍.10 ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍! ദൈവഭക്തനെക്കാള്‍ ഉത്കൃഷ്ടനായി ആരുമില്ല.11 ദൈവഭക്തി എല്ലാറ്റിനെയുംഅതിശയിക്കുന്നു;12 അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍.

ദുഷ്ടസ്ത്രീകള്‍

13 ഹൃദയക്ഷതത്തെക്കാള്‍ വലിയക്ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല.14 വെറുക്കുന്നവന്റെ ആക്രമണത്തെക്കാളുംശത്രുക്കളുടെ പ്രതികാരത്തെക്കാളുംവലുതായി ഒന്നുമില്ല.15 സര്‍പ്പത്തിന്‍േറതിനെക്കാള്‍മാരകമായി വിഷമില്ല; ശത്രുവിന്‍േറതിനെക്കാള്‍ തീക്ഷ്ണതയേറിയ ക്രോധവുമില്ല.16 ദുഷ്ടയായ ഭാര്യയോടൊത്തുജീവിക്കുന്നതിനെക്കാള്‍ അഭികാമ്യംസിംഹത്തിന്റെ യോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്.17 ഭാര്യയുടെ ദുഷ്ടത അവളുടെരൂപം കെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെഇരുളുന്നു.18 അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണം കഴിക്കുന്നു; വേദനാപൂര്‍ണമായ നെടുവീര്‍പ്പ്അടക്കാന്‍ അവനു കഴിയുന്നില്ല.19 ഭാര്യയുടെ അകൃത്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെന്തും നിസ്‌സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!20 വൃദ്ധന്‍മണല്‍ക്കുന്ന്കയറുന്നതുപോലെയാണ്, ശാന്തനായ ഭര്‍ത്താവ് വായാടിയായഭാര്യയോടുകൂടെ ജീവിക്കുന്നത്.21 സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്.22 ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചുകഴിയുന്ന ഭര്‍ത്താവിനു കോപവുംനിന്ദയും അപകീര്‍ത്തിയും ഫലം.23 ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞമനസ്‌സിനും മ്ലാനമുഖത്തിനുംവ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു.24 ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു.25 വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്; ദുഷ്ടയായ സ്ത്രീയെ ഏറെ പറയാന്‍ അനുവദിക്കരുത്.26 അവള്‍ നിന്റെ വരുതിയില്‍നില്‍ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment