ഉത്തമഭാര്യ
1 ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്റെ ആയുസ്‌സ് ഇരട്ടിക്കും.2 വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്‌സു തികയ്ക്കും.3 ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കുലഭിക്കുന്ന ദാനങ്ങളില്‍ ഒന്നാണ് അവള്‍.4 ധനവാനോ ദരിദ്രനോ ആകട്ടെ, അവന്റെ ഹൃദയം സന്തുഷ്ടവുംഅവന്റെ മുഖം സദാ പ്രസന്നവുമായിരിക്കും.5 മൂന്നു കാര്യങ്ങള്‍ എനിക്കു ഭയമാണ്; നാലാമതൊന്ന് എന്നെ നടുക്കുന്നു. നഗരത്തില്‍ പരന്ന അപകീര്‍ത്തി, ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍വച്ചുള്ളവിസ്താരം, വ്യാജസാക്ഷ്യം – ഇവ മരണത്തെക്കാള്‍ ഭയാനകമാണ്.6 മറ്റൊരുവളില്‍ ഭാര്യയ്ക്കു തോന്നുന്ന അസൂയ ഹൃദയവേദനയും ദുഃഖവും ഉണ്ടാക്കുന്നു; അവളുടെ വാക്പ്രഹരം അത് പരസ്യമാക്കുന്നു.7 ദുഷ്ടയായ ഭാര്യ ഉരസുന്ന നുകംപോലെയാണ്; അവളെ സ്വീകരിക്കുന്നത് തേളിനെ പിടിക്കുന്നതുപോലെയാണ്.8 ഭാര്യയുടെ മദ്യപാനം പ്രകോപനം ഉളവാക്കുന്നു; അവള്‍ അവമതി മറച്ചുവയ്ക്കുകയില്ല.9 സൈ്വരിണിയായ ഭാര്യയെ കാമാര്‍ത്തമായ കടാക്ഷത്തിലൂടെ തിരിച്ചറിയാം.10 ദുശ്ശാഠ്യക്കാരിയായ പുത്രിയെകര്‍ക്കശമായി നിയന്ത്രിക്കുക; സ്വാതന്ത്ര്യം അവള്‍ ദുരുപയോഗപ്പെടുത്തും.11 അവളുടെ നിര്‍ലജ്ജമായ നോട്ടത്തില്‍ കരുതല്‍ വേണം; അവള്‍ നിന്നെ വഞ്ചിച്ചാല്‍ അദ്ഭുതമില്ല.12 ദാഹാര്‍ത്തനായ പഥികന്‍ കിട്ടുന്നിടത്തു നിന്നെല്ലാം കുടിക്കുന്നതുപോലെ അവള്‍ ഏതു വേലിക്കരികിലും ഇരിക്കും; ഏത് അസ്ത്രത്തിനും ആവനാഴിതുറന്നുകൊടുക്കും.13 ഭാര്യയുടെ വശ്യത ഭര്‍ത്താവിനെപ്രമോദിപ്പിക്കുന്നു; അവളുടെ വൈഭവം അവനെപുഷ്ടിപ്പെടുത്തുന്നു;14 മിതഭാഷിണിയായ ഭാര്യകര്‍ത്താവിന്റെ ദാനമാണ്. സുശിക്ഷിതമായ ഹൃദയത്തെപ്പോലെഅമൂല്യമായി മറ്റൊന്നില്ല.15 ശാലീനത ഭാര്യയുടെ സൗഷ്ഠവംഅതീവവര്‍ദ്ധനമാക്കുന്നു; നിര്‍മലമായ ഹൃദയത്തിന്റെ മൂല്യം നിര്‍ണയാതീതമാണ്.16 കര്‍ത്താവിന്റെ ഉന്നതങ്ങളില്‍ഉദിക്കുന്ന സൂര്യനെപ്പോലെയാണ്ചിട്ടയുള്ള കുടുംബത്തില്‍ഉത്തമയായ ഭാര്യയുടെ സൗന്ദര്യം.17 വിശുദ്ധമായ തണ്ടില്‍ പ്രകാശിക്കുന്ന ദീപംപോലെയാണ് സുഭഗമായ ശരീരത്തില്‍ മനോഹരമായ മുഖം.18 രജതപീഠത്തിലെ സുവര്‍ണസ്തംഭങ്ങള്‍പോലെയാണ്19 നിശ്ചയദാര്‍ഢ്യമുള്ളവന്റെ20 മനോഹരമായ കാലുകള്‍.21 അങ്ങനെ നിന്റെ സന്തതി നിലനില്‍ക്കും; തങ്ങളുടെ ആഭിജാത്യത്തില്‍ അടിയുറച്ച് അവര്‍ മഹനീയരാകും.22 വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ് വിവാഹിത കാമുകര്‍ക്കു ശവപ്പുരയാണ്.23 ദൈവഭയമില്ലാത്ത ഭാര്യ അധാര്‍മികനു പറ്റിയ തുണ; ഭക്ത ദൈവഭക്തനു തുണയും.24 നിര്‍ലജ്ജയായ സ്ത്രീ സദാനിന്ദ്യമായി വര്‍ത്തിക്കുന്നു; വിനയവതി ഭര്‍ത്തൃസന്നിധിയിലുംസങ്കോചം കാണിക്കും.25 ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്; ശാലീനയായ ഭാര്യ കര്‍ത്താവിനെ ഭയപ്പെടുന്നു.26 ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മിണിയായി എണ്ണപ്പെടും.27 ഉത്തമയായ സ്ത്രീയുടെ ഭര്‍ത്താവ്‌സന്തുഷ്ടനാണ്; അവന്റെ ആയുസ്‌സ് ഇരട്ടിക്കും.28 രണ്ടു കാര്യങ്ങളെക്കുറിച്ച്എന്റെ ഹൃദയം ദുഃഖിക്കുന്നു; മൂന്നാമതൊന്ന് എന്നെ കോപിപ്പിക്കുന്നു: ദാരിദ്ര്യത്താല്‍ ക്ലേശിക്കുന്ന പടയാളി,നിന്ദിക്കപ്പെടുന്ന ജ്ഞാനി, നീതിവെടിഞ്ഞ് പാപമാര്‍ഗത്തില്‍ ചരിക്കുന്നവന്‍ – അവനുവേണ്ടികര്‍ത്താവ് വാളൊരുക്കുന്നു.29 കച്ചവടക്കാരനു കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌കരം; വ്യാപാരിക്കു നിഷ്‌കളങ്കനാവുക പ്രയാസം.


Leave a comment