Ecclesiasticus, Chapter 28 | പ്രഭാഷകൻ, അദ്ധ്യായം 28 | Malayalam Bible | POC Translation

തെറ്റുകള്‍ ക്ഷമിക്കുക

1 പ്രതികാരം ചെയ്യുന്നവനോട്കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.2 അയല്‍ക്കാരന്റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.3 അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ?4 തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ഥിക്കുന്നതെങ്ങനെ?5 മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും?6 ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത്കല്‍പനകള്‍ പാലിക്കുക.7 കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.8 കലഹത്തില്‍ നിന്നൊഴിഞ്ഞാല്‍പാപങ്ങള്‍ കുറയും; കോപിഷ്ഠന്‍ കലഹം ജ്വലിപ്പിക്കുന്നു.9 ദുഷ്ടന്‍ സ്‌നേഹിതനെ ദ്രോഹിക്കുകയുംസമാധാനത്തില്‍ കഴിയുന്നവരുടെ ഇടയില്‍ ശത്രുത ഉളവാക്കുകയും ചെയ്യുന്നു.10 വിറകിനൊത്തു തീ ആളുന്നു;ദുശ്ശാഠ്യത്തിനൊത്തു കലഹം,കരുത്തിനൊത്ത് കോപം,ധനത്തിനൊത്ത് ക്രോധം.11 തിടുക്കത്തിലുള്ള വാഗ്വാദംഅഗ്‌നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചില്‍ ഉളവാക്കുന്നു.12 ഊതിയാല്‍ തീപ്പൊരി ജ്വലിക്കും; തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നു തന്നെവരുന്നു.

പരദൂഷണം

13 പരദൂഷകനും ഏഷണിക്കാരനും ശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്.14 അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്തിട്ടുണ്ട്; അത് പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്.15 അപവാദം ധീരവനിതകളുടെ ബന്ധംവിച്‌ഛേദിക്കുകയും അവര്‍ക്ക് അദ്ധ്വാനഫലം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.16 അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല.17 ചാട്ടകൊണ്ട് അടിച്ചാല്‍ തിണര്‍പ്പുണ്ടാകും; നാവുകൊണ്ട് പ്രഹരിച്ചാല്‍ അസ്ഥികള്‍ തകരും.18 വാള്‍ത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്; നാവുകൊണ്ട് വീഴ്ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്.19 അപവാദം ഏല്‍ക്കാത്തവരും അതിന്റെ കോപത്തിന് ഇരയാകാത്തവരുംഅതിന്റെ നുകം വഹിക്കാത്തവരുംഅതിന്റെ ചങ്ങല വീഴാത്തവരുംഭാഗ്യവാന്‍മാര്‍.20 അതിന്റെ നുകം ഇരുമ്പും ചങ്ങല പിച്ചളയും ആണ്.21 അതു വരുത്തുന്ന മരണം ദുര്‍മരണമാണ്: പാതാളമാണ് അതിനേക്കാള്‍ അഭികാമ്യം.22 ദൈവഭക്തന്റെ മേല്‍ അതിന് അധികാരമില്ല; അവന്‍ അതിന്റെ അഗ്‌നിയില്‍ദഹിക്കുകയുമില്ല.23 കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്റെ പിടിയില്‍ അമരും; അത് അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത് അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത് അവരെ ചീന്തിക്കളയും.24 നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.25 വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക.26 നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment