Ecclesiasticus, Chapter 29 | പ്രഭാഷകൻ, അദ്ധ്യായം 29 | Malayalam Bible | POC Translation

കടവും ദാനവും

1 കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവന്‍ കല്‍പനകളനുസരിക്കുന്നു.2 അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം.3 വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും.4 വീണുകിട്ടിയ നിധിപോലെകടത്തെ കരുതുന്ന വളരെപ്പേരുണ്ട്; അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക്ഉപദ്രവം വരുത്തും.5 കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്; കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ഥകമായ വാഗ്ദാനം നല്‍കുകയും സമയംപോരെന്നു പരാതി പറയുകയും ചെയ്യുന്നു.6 നിര്‍ബന്ധം ചെലുത്തിയാലുംകടം കൊടുത്തവനു കഷ്ടിച്ച്പകുതിയേ തിരിച്ചു കിട്ടുകയുള്ളൂ; അവന്‍ അത് ഭാഗ്യമായിക്കരുതും. നിര്‍ബന്ധിച്ചില്ലെങ്കില്‍ കടം വാങ്ങിയവന്‍ പണം അപഹരിച്ചതുതന്നെ. ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്. നിന്ദയും ശാപവര്‍ഷവും കൊണ്ടായിരിക്കും അവന്‍ കടം വീട്ടുക; മാനത്തിനു പകരം അപമാനം ലഭിക്കുന്നു.7 ഇത്തരം ദുഷ്ടത നിമിത്തം കടം കൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്; ആവശ്യമില്ലാതെ വഞ്ചിതരാകാന്‍അവര്‍ ഭയപ്പെടുന്നു.8 എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണം; നിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവന് ഇടയാകരുത്.9 കല്‍പനകളെപ്രതി ദരിദ്രനെ സഹായിക്കുക; ആവശ്യക്കാരനായ അവനെവെറുംകൈയോടെ അയയ്ക്കരുത്.10 സഹോദരനോ സ്‌നേഹിതനോ വേണ്ടിധനം നഷ്ടപ്പെടുത്താന്‍മടിക്കരുത്; കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ചുനഷ്ടപ്പെടാതിരിക്കട്ടെ.11 അത്യുന്നതന്റെ കല്‍പനകളനുസരിച്ചുവേണം ധനം നേടാന്‍; അതു സ്വര്‍ണത്തെക്കാള്‍ ലാഭകരമാണ്.12 ദാനധര്‍മം ആയിരിക്കട്ടെ നിന്റെ നിക്‌ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും.13 ശത്രുവിനെതിരേയുദ്ധംചെയ്യാന്‍ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അത് ഉപകരിക്കും14 നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കും; നാണംകെട്ടവനേ അവനെ വഞ്ചിക്കൂ.15 ജാമ്യക്കാരന്റെ കാരുണ്യം വിസ്മരിക്കരുത്; അവന്‍ തന്റെ ജീവനാണ് നിനക്കു നല്‍കുന്നത്.16 ദുഷ്ടന്‍ ജാമ്യക്കാരന്റെ ഐശ്വര്യം നശിപ്പിക്കുന്നു.17 നന്ദിഹീനന്‍ തന്നെ രക്ഷിച്ചവനെകൈവെടിയുന്നു.18 ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്; അത് അവരെ കടലിലെ തിരമാലപോലെ ഉലച്ചു; പ്രബലന്‍മാരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി.19 ലാഭേച്ഛമൂലം ജാമ്യംനില്‍ക്കുന്നദുഷ്ടന്‍ വ്യവഹാരത്തില്‍ കുടുങ്ങും.20 കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുക; വീഴാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യുക.21 ജലം, ആഹാരം, വസ്ത്രം, സൈ്വരമായി പാര്‍ക്കാന്‍ ഒരിടം എന്നിവയാണ്ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍22 സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്.23 ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക; ദാക്ഷിണ്യം അനുഭവിക്കുന്നവനെന്നദുഷ്‌കീര്‍ത്തി വരരുത്.24 വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ് പൊത്തി നില്‍ക്കേണ്ടിവരും.25 അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞ്‌നീ പാനീയം പകരും; എന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കുംനീ കേള്‍ക്കുക:26 ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,എടുത്തു വിളമ്പൂ, ഞാന്‍ ഭക്ഷിക്കട്ടെ.27 ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുക; എന്റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്ക് ആവശ്യമുണ്ട്.28 പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണന്റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment